Skip to main content
ഇടുക്കി പാക്കേജിനെക്കുറിച്ചുള്ള സെമിനാറില് പ്രൊഫ രാം കുമാര് മഖ്യപ്രഭാഷണം നടത്തുന്നു.

കാര്‍ഷിക വിളകള്‍ക്ക് ഇടുക്കി പാക്കേജ് മികച്ച വില ഉറപ്പാക്കും

 

 

 

കാര്ഷിക ഉല്പ്പന്നങ്ങള്ക്ക് മികച്ച വില  ലഭ്യമാക്കാന്ഇടുക്കി പാക്കേജ് സഹായിക്കുമെന്ന് സംസ്ഥാന ആസൂത്രണ സമിതി അംഗം പ്രൊഫ രാം കുമാര്പറഞ്ഞു. സര്ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് ഇടുക്കി .ഡി. ഗ്രൗണ്ില്നടക്കുന്ന പ്രദര്ശന വിപണന മേളയില്സംഘടിപ്പിച്ച സെമിനാറില്മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. തോട്ടവിളകള്ഉല്പ്പന്നങ്ങള്ഒരുകുടക്കീഴില്കൊണ്ുവന്ന് നല്ലവില കര്ഷകര്ക്ക ലഭിക്കുന്ന സാഹചര്യം ഇടുക്കി പാക്കേജ് നടപ്പിലാകുന്നതോടെ സാധ്യമാകും. ഉല്പ്പന്നങ്ങളുടെ വില കുറയുന്ന സാഹചര്യം ഉായില്കാര്ഷിക വായ്പ ഇളവുകള്നല്കി കര്ഷകരെ സംരക്ഷിക്കുന്ന പദ്ധതികളും ഇടുക്കി പാക്കേജില്ഉള്പ്പെടുന്നു. കാര്ഷിക മേഖല സംരക്ഷിക്കാന്ആദ്യപടിയായി പ്രളയത്തില്നഷ്ടമായ മണ്ണിന്റെ ഫലഭൂയിഷ്ഠത തിരിച്ചുപിടിക്കാന്നമുക്ക് കഴിയണം. അതിനായി പരിസ്ഥിതിക്ക് കോട്ടം തട്ടാത്തമികച്ച കൃഷി രീതി, ജൈവ രീതി, എന്നിവയിലൂന്നിയുള്ള പ്രവര്ത്തനങ്ങളാണ് പാക്കേജില്നിര്ദ്ദേശിക്കുന്നത്. ഇതിനായി മണ്ണുപരിശോധനനടത്തി സോയില്ഹെല്ത്ത് കാര്ഡുകള്നല്കും. കര്ഷകരുമായി ചര്ച്ചചെയ്ത് കര്ഷകരുടെ ഭൂമിയേയും കൃഷിയേയും കര്ഷക കുടുംബത്തേയും സംരക്ഷിക്കുന്ന ഭൂവിനിയോഗ പ്ലാന്അനുസരിച്ചുള്ള പ്രവര്ത്തനങ്ങളും പാക്കേജില്ഉള്പ്പെടുത്തിയിട്ടുണ്. ഇടുക്കിയുടെ ബഹുവിള കൃഷിരീതിക്ക് പ്രാധാന്യം നല്കുന്നു. പ്രളയാനന്തര ഇടുക്കിയെ സജ്ജമാക്കുന്നതിന് കൃഷി, ടൂറിസം മേഖലകളിലൂടെ ജില്ലയിലെ ഇതര മേഖലകളെ പുനരുജ്ജീവിപ്പിക്കാനാണ് സര്ക്കാര്ഉദ്ദേശിക്കുന്നത്. പാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ച കേന്ദ്രീകൃത മേല്നോട്ട സംവിധാനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സെമിനാറില്കെ.എസ്.ആര്‍.ടി.സി ഡയറക്ടര്സി.വി വര്ഗീസ്, ജില്ലാ പഞ്ചായത്ത് അംഗം ലിസമ്മ സാജന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ  ജലജ ഷാജി, ജോര്ജ് വട്ടപ്പാറ എന്നിവരും, സ്പോര്ട്സ് കൗണ്സില്ജില്ലാ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, സാജന്കുന്നേല്‍, പി.കെ ജയന്‍, പി. ആസീസ്, അനില്കൂവപ്ലാക്കല്തുടങ്ങിയവര്സംസാരിച്ചു

date