Skip to main content

12 വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന

 

നീലക്കുറിഞ്ഞിയില്നിന്നും നീലകുറിഞ്ഞിയിലെ പൂന്തേനുണ് തേനീച്ചകള്ഉല്പ്പാദിപ്പിച്ച കുറിഞ്ഞി തേന്ഏറെ ഔഷധ ഗുണങ്ങള്ഉള്ള ഒന്നാണ്. അര കിലോയ്ക്ക് 450 രൂപയ്ക്കാണ് വനം വകുപ്പ് സ്റ്റാളില്വില്പ്പനയ്ക്ക് വെച്ചിരിക്കുന്നത്. സുഗന്ധലേപനങ്ങളില്ഏറ്റവും മികച്ച ചന്ദന തൈലവും ചന്ദന പൊടിയും ഏറ്റവും ശുദ്ധമായതും ഗുണമേയില്മികച്ചതുമാണ് പ്രദര്ശന സ്റ്റാളില്പ്രദര്ശിപ്പിച്ചിരിക്കുന്നത്. ഏറെ പ്രസിദ്ധമായ മറയൂര്ശര്ക്കരയും കിലോയ്ക്ക് 80 രൂപ നിരക്കില്വില്പ്പനക്കായി സ്റ്റാളില്ലഭ്യമാണ്. കൂടാതെ പല രോഗങ്ങള്ക്കുമുള്ള ഔഷധമായ തേന്നെല്ലിക്ക, കാന്താരി തേന്‍, വെളുത്തുള്ളി തേന്‍, ഇഞ്ചി തേന്‍, കുരുമുളക് തേന്എന്നിവയും വില്പ്പനയ്ക്കുണ്.

 

പെരിയാര്വന്യജീവി സങ്കേതത്തില്നിന്നും ഊരാളി വിഭാഗത്തില്പെട്ട ആദിവാസി കോളനിയായ വഞ്ചിവയലില്ഉല്പ്പാദിപ്പിച്ച കുരുമുളകും പ്രദര്ശന സ്റ്റാളില്കാല്കിലോയ്ക്ക് 350 രൂപ നിരക്കില്ലഭ്യമാണ്. ഇതില്നിന്നും ലഭിക്കുന്ന ലാഭം ഊരാളി വിഭാഗത്തിന്റെ വികസനത്തിനായിട്ടാണ് നല്കുന്നത്. കൂടാതെ ചിന്നാര്വന്യജീവി മേഖലയില്നിന്നും ഉല്പ്പാദിപ്പിച്ച 63 ഇനം വിത്തുകളുടെ പ്രദര്ശനവും പെരിയാര്ടൈഗര്റിസേര്വിന്റെ ലോഗോയോട് കൂടിയ തൊപ്പികളും ടി ഷര്ട്ടുകളും പുലിയുടെ എണ്ണം എടുക്കുന്നതിനായുള്ള ക്യാമറ ട്രാപ്പും ഏറെ പുതുമയേറിയ ഒന്നായി മാറുകയാണ്.

 

സര്ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ഇടുക്കി .ഡി. ഗ്രൗണ്ിലെ പ്രദര്ശനമേളയില്ഒരുക്കിയിരിക്കുന്ന വനംവകുപ്പിന്റെ സ്റ്റോള്

date