Skip to main content

ആയിരം ദിനാഘോഷം; തിരക്കേറിസ്റ്റാളുകള്‍

തിരൂര്‍സാംസ്‌കാരികസമുച്ചയത്തില്‍ നടക്കുന്ന ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ സ്റ്റാളുകളില്‍ വന്‍ ജനത്തിരക്ക്. സര്‍ക്കാരിന്റെ 35 വകുപ്പുകളുടേതുള്‍പ്പടെ 85 സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. രുചിയേറും വിഭവങ്ങളുമായി കുടുംബശ്രീയുടെ ഉമ്മാന്റെ വടക്കനിയുടെ ഫുഡ്കോര്‍ട്ടുംമേളയില്‍ ജന ശ്രദ്ധയാകര്‍ശിച്ചു.
സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായ ചക്ക കൊണ്ടുള്ള ചക്കപ്പായസം, ചക്ക വറുത്തതുത്, ചക്ക കൊണ്ടുള്ളഉണ്ണിയപ്പംഎന്നിങ്ങനെ നീണ്ട നിരയാണ് മേളയില്‍ രുചികൂട്ടാനെത്തുന്നത്. ആരോഗ്യം നോക്കുന്ന ഭക്ഷണ പ്രിയര്‍ക്കായി കരിഞ്ചീരക ക്കോഴിയുംതയ്യാര്‍.
കരകൗശലവസ്തുക്കള്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ കാണുന്നതിനും വാങ്ങാനുമായി നിരവധിയാളുകളാണ് മേളയിലേക്കെത്തുന്നത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ നിര്‍മ്മിക്കുന്ന പേപ്പര്‍ ക്യാരി ബാഗുകള്‍, അന്യം നിന്നു പോയ പഴയകാല അളവ് തൂക്ക സാമഗ്രികള്‍എന്നിവയുംമേളയിലുണ്ട. തലപുകയ്ക്കുന്ന കണക്കും ആകാംഷയുണര്‍ത്തുന്ന സയന്‍സും എളുപ്പത്തില്‍ മനസ്സിലാക്കാനുള്ള വിദ്യ പറഞ്ഞ് തരുന്നതാണ് വിദ്യഭ്യാസവകുപ്പിന്റെ സ്റ്റാള്‍. മയക്കുമരുന്നില്‍ നിന്ന്‌വിമുക്തി നേടാനായി വിമുക്തിയും ബോധവത്കരണത്തിനായി പൊലീസുംകൂടാതെ ഫയര്‍ ആന്റ്‌റെസ്‌ക്യൂ ടീമും സ്റ്റാളുമായി മേളയിലുണ്ട്.

 

date