Skip to main content

ഇന്ത്യന്‍ നവോത്ഥാനത്തിന്റെവിഭിന്നധാരകള്‍: മലയാളസര്‍വ്വകലാശാല ത്രിദിന ദേശീയസെമിനാറിന് ഇന്ന്തുടക്കം

തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയും കേരളസാഹിത്യ അക്കാദമിയും സംയുക്തമായി ഇന്ത്യന്‍ നവോദ്ധാനത്തിന്റെ വിഭിന്നധാരകള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാറിന് ഇന്ന്(ഫെബ്രുവരി 22) തുടക്കമാകും. രാവിലെ 10 ന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനം പ്രൊഫ. ഇന്ദ്രനാഥ് ചൗധരി ഉദ്ഘാടനം ചെയ്യും. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. അനില്‍ വള്ളത്തോള്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ കെ.പി രാമനുണ്ണി ആമുഖ പ്രഭാഷണം നടത്തും. പ്രൊഫ. കെ സച്ചിദാന്ദന്‍ മുഖ്യ പ്രഭാഷണം നടത്തും.
ഉച്ചക്ക് 12 ന് സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരെആദരിക്കുന്ന ചടങ്ങില്‍ മലയാള വിഭാഗം മേധാവി ഡോ.ഇ. രാധാകൃഷ്ണന്‍ ആദരഭാഷണം നടത്തും.  തുടര്‍ന്ന് നടക്കുന്ന  ഇന്ത്യന്‍ നവോത്ഥാനം ചരിത്ര പശ്ചാത്തലം എന്ന വിഷയത്തില്‍ പ്രൊഫ. എം.എം നാരായണന്‍, പ്രൊഫ ടി.വി മധു, എന്നിവര്‍ സംസാരിക്കും .  സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്‌ഡോ. ഖദീജമുംതാസ് അധ്യക്ഷയാകും.
രണ്ടാം ദിനത്തില്‍ (ഫെബ്രുവരി 23) കേരളീയ നവോത്ഥാനത്തിന്റെദേശീയ പരിപ്രേക്ഷ്യം എന്ന വിഷയത്തില്‍സെമിനാര്‍ നടക്കും. നവോത്ഥാനം- ഒരു വ്യത്യസ്ത വീക്ഷണം എന്ന വിഷയത്തില്‍ പ്രൊഫ. ബി. രാജീവന്‍ മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ നവോത്ഥാനത്തിന്റെ കീഴാള ധാരകള്‍ എന്ന വിഷയത്തില്‍സണ്ണി. എം.കപിക്കാടും നവോത്ഥാനവുംസ്ത്രീയും എന്ന വിഷയത്തില്‍ഡോ. ടി. കെ ആനന്ദിയും നവോത്ഥാനം-ശക്തിയുംദൗര്‍ബ്ബല്യവും എന്ന വിഷയത്തില്‍പ്രൊഫ. ഇന്ദുഅഗ്നിഹോത്രിയും മുസ്ലിം ക്രിസ്ത്യന്‍ നവോത്ഥാന വഴികള്‍ എന്ന വിഷയത്തില്‍ അഷ്റഫ്കടയ്ക്കലും സംസാരിക്കും.
അവസാന ദിനത്തില്‍കേരളീയ നവോത്ഥാനം: പ്രഭവങ്ങള്‍, പ്രവണതകള്‍ എന്ന സെമിനാറില്‍ കലയിലേയും സാഹിത്യത്തിലേയും നവോത്ഥാന മുദ്രകള്‍  എന്ന വിഷയത്തില്‍ പ്രൊഫ എം.വി നാരായണന്‍  മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ പ്രൊഫ. കെ.പിമോഹനന്‍, ഡോ. പി. പവിത്രന്‍, സാബു കോട്ടുക്കല്‍, ഡോ. കെ. വി. സജയ് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന സമാപനസമ്മേളനം  കേരള കലമണ്ഡലം വൈസ് ചാന്‍സലര്‍ പ്രൊഫ. ടി.കെ നാരായണന്‍  ഉദ്ഘാടനം ചെയ്യുംചടങ്ങില്‍ ഫുട്ബോള്‍ കമാന്‍ഡര്‍ ഷൈജുദാമോദരനെ ആദരിക്കും.
ത്രിദിന ദേശീയ സെമിനാറിനോടൊനുബന്ധിച്ച് മൂന്ന് ദിവസങ്ങളിലും വൈകീട്ട് ആറരയ്ക്ക് കലാപരിപാടികള്‍ നടക്കും.

 

date