Skip to main content

സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയായി 88 സ്റ്റാളുകളുമായി സഹസ്രം 2019

സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയായി 88 സ്റ്റാളുകളുമായി സഹസ്രം 2019

 

 

 

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് ഫെബ്രുവരി 27 വരെ നീണ്ടുനില്‍ക്കുന്ന വികസന പ്രദര്‍ശന ഉല്‍പ്പന്ന വിപണന മേളയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാണ്. 

 

 

സര്‍ക്കാരിന്റെ വിവിധ  വകുപ്പുകളുടെയും ഏജന്‍സികളുടെയും മിഷനുകളുടെയും 88 സ്റ്റാളുകളാണ് സഹസ്രം 2019 മേളയില്‍ ഒരുങ്ങിയിരിക്കുന്നത്. ആയിരം ദിവസങ്ങളില്‍ സര്‍ക്കാര്‍ നടപ്പാക്കിയ വികസന നേട്ടങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളുടെ പ്രദര്‍ശനവും വില്പനയും അടങ്ങുന്ന പവലിയന്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയിരിക്കുന്നു. സംസ്ഥാനതല നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ വിവരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഗതാഗതം, വിദ്യാഭ്യാസം, ടൂറിസം, ഭവന നിര്‍മ്മാണം, സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍, പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളിലെ നേട്ടങ്ങളാണ് ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് ലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രസിദ്ധീകരണങ്ങളുടെ വില്‍പനയുമുണ്ട്. 

 

അതിഥി തൊഴിലാളികളുടെ കുട്ടികളുടെ ഉന്നമനത്തിനായി ജില്ലാഭരണകൂടം ബിപിസിഎല്‍-ന്റെ സാമ്പത്തിക പിന്തുണ നടപ്പാക്കുന്ന നൂതന വിദ്യാഭ്യാസ പദ്ധതിയായ റോഷ്‌നി, ചെറിയ സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ പ്രൊഫഷണല്‍ പ്രവേശന പരീക്ഷാ പരിശീലന പദ്ധതിയായ പുതുയുഗം, വിശക്കുന്നവരില്ലാത്ത ജില്ല ഉറപ്പാക്കാനായി നടപ്പിലാക്കുന്ന നുമ്മ ഊണ് പദ്ധതി എന്നിങ്ങനെ ജില്ലാ ഭരണകൂടം നേരിട്ട് നടത്തുന്ന വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ വിവരണങ്ങളും മേളയിലുണ്ട്. റോഷ്‌നി പദ്ധതിയില്‍ വിദ്യാഭ്യാസം നേടുന്ന അതിഥി തൊഴിലാളികളുടെ കുട്ടികള്‍ വരച്ച ചിത്രങ്ങളും,   കഥകളും കയ്യെഴുത്ത് പ്രതികളും മേളയില്‍ ഒരുക്കിയിട്ടുണ്ട്.  കൂടാതെ കുട്ടികള്‍ തയ്യാറാക്കിയ കരകൗശലവസ്തുക്കളുമുണ്ട്. 

 

ആരോഗ്യരംഗത്തെ പുത്തനുണര്‍വിനായി സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതി വഴി ജില്ലയില്‍ നടപ്പിലാക്കിയ വിവിധ സേവനങ്ങളുടെ വിവരണങ്ങള്‍ ആര്‍ദ്രം വകുപ്പിന്റെ സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ആരോഗ്യജാഗ്രത പദ്ധതി, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുകയും ജില്ലയിലെ ആശുപത്രികളില്‍ കൊണ്ടുവന്ന നൂതന ചികിത്സാ സംവിധാനങ്ങള്‍ എന്നിങ്ങനെ വിവിധ സേവനങ്ങള്‍ ആര്‍ദ്രം വകുപ്പിന് കീഴില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ജീവിത ശൈലി രോഗ നിര്‍ണ്ണയ പരിപാടികളും ആര്‍ദ്രം സ്റ്റാളില്‍ ലഭ്യമാണ്. 

 

ആയിരം ദിനത്തില്‍ ആയിരം പേര്‍ക്ക് തണലേകിയ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീട് നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ലൈഫ് മിഷന്‍ സ്റ്റാള്‍ തയ്യാറാക്കിയിരിക്കുന്നത്. 19 മാതൃകകളില്‍ ലൈഫ് പദ്ധതി വീടുകള്‍ നിര്‍മ്മിക്കാം. ആവശ്യക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭ്യമാകും.  ജില്ലയില്‍ കുടുംബശ്രീ നേതൃത്വത്തില്‍ വനിതകളുടെ സ്വയംപര്യാപ്തയ്ക്കായി ചെയ്ത നേട്ടങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് വളരെ വ്യത്യസ്തമായ രീതിയില്‍ തയ്യാറാക്കിയ സ്റ്റാളുകളോടെയാണ് കുടുംബശ്രീ മേളയില്‍ ആകര്‍ഷണീയമാക്കുന്നത്.

 

പ്രളയസമയത്ത് ജില്ലയില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനത്തില്‍ മികച്ച പങ്കാളിത്തം കാഴ്ചവച്ച ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍ സ്റ്റാളുകളില്‍ ബയോഗ്യാസ് പ്ലാന്റ്, ബയോ കമ്പോസ്റ്റര്‍ ബിന്‍,  ബയോ ഡൈഗെസ്റ്റര്‍ പോട്ട്,   പൈപ്പ് കമ്പോസ്റ്റ്, ബയോ ബിന്‍, എക്കോ കമ്പോസ്റ്റര്‍, എന്നീ മാലിന്യനിര്‍മ്മാര്‍ജ്ജന ഉപാധികളുടെ പ്രദര്‍ശനവും കാണാം. 

 

മൃഗസംരക്ഷണമേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിവരണങ്ങളും ലൈവ് പ്രദര്‍ശനവും മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാളിനെ ആകര്‍ഷണീയമാക്കുന്നു.  റീജിയണല്‍ പൌള്‍ട്രി ഫാം, മട്ടുപ്പാവ് മൃഗങ്ങളെ വളര്‍ത്തുന്നതിനുള്ള സജ്ജീകരണങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും ഇവിടെയുണ്ട്. കൂടാതെ കന്നുകാലി പരിപാലന പദ്ധതി, കന്നുകാലി ഇന്‍ഷ്വറന്‍സ്, പട്ടികജാതി വിഭാഗങ്ങള്‍ക്ക് നല്‍കുന്ന വിവിധ ആനുകൂല്യങ്ങള്‍ എന്നിങ്ങനെ മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ വരുന്ന വിവിധ പദ്ധതികളെ കുറിച്ചുള്ള വിവരണങ്ങള്‍ ഒരുകുടക്കീഴില്‍ ഇവിടെ ലഭ്യമാണ്. 

 

റോഡ് സുരക്ഷയെക്കുറിച്ചും മറ്റും സാധാരണ ജനങ്ങളുടെ അറിവുകളെ ലൈവായി ക്വിസ്  കോമ്പറ്റീഷന്‍ നടത്തി  പരിശോധിച്ചുകൊണ്ടാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ അത്യാവശ്യഘട്ടത്തില്‍ ഉപയോഗിക്കുന്ന ജിപിഎസ് സംവിധാനത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണവും ഇവിടെ ലഭ്യമാണ്. വിവിധ കാര്‍ഷിക പദ്ധതികളെ പരിചയപ്പെടുത്തി കൊണ്ട് കാര്‍ഷിക കര്‍ഷക ക്ഷേമ വകുപ്പും പ്രദര്‍ശന മേളയിലെ ആകര്‍ഷണമാണ്. അലങ്കാര മത്സ്യ മേഖലയില്‍ സംസ്ഥാന സര്‍ക്കാരിന് പ്രധാന ചുവടുവയ്പായ കാവിലിന്റെ പ്രദര്‍ശനവും ഒരു പ്രകൃതി ദുരന്തം സംഭവിച്ചാല്‍ എന്തൊക്കെ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന ബോധവല്‍ക്കരണവുമായി അപകട ദുരന്തനിവാരണ പ്രദര്‍ശനവും മേളയിലെ ആകര്‍ഷണങ്ങളാണ്. 

 

എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണത്തോടൊപ്പം ലഹരിയില്‍ നിന്നും മുക്തി നേടുന്നതിനുള്ള ഡി അഡിക്ഷന്‍ സെന്ററിന്റെ വിവരങ്ങളും അറിയാം.

 

 

റവന്യൂ, ഫിഷറീസ്, സാമൂഹിക നീതി, പൊലീസ്, ട്രാഫിക് പൊലീസ്,  എക്‌സൈസ്, വനം, അഗ്‌നിശമന സേന,  ക്ഷീര വികസനം, സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്, വ്യവസായം, ജലസേചനം, വനിതാ ശിശു വികസനം, ആരോഗ്യം, സിവില്‍ സപ്ലൈസ്, ഹാര്‍ബര്‍, സഹകരണം, നഗരഗ്രാമാസൂത്രണം, പട്ടികജാതി വികസനം, വിദ്യാഭ്യാസം, തൊഴില്‍, ടൂറിസം, ജലവിഭവം, പൊതുമരാമത്ത്, അസാപ്, കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍, ഭാരതീയ ചികിത്സാ വകുപ്പ്, സാമൂഹിക സുരക്ഷാ മിഷന്‍, വനം വകുപ്പ്, കൈത്തറി, കയര്‍ വികസനവകുപ്പ്, മത്സ്യഫെഡ്, ജില്ലാ നിയമ സേവന അതോറിറ്റി, മെട്രോ റെയില്‍, രജിസ്‌ട്രേഷന്‍ വകുപ്പ്, വനം വന്യജീവി വകുപ്പ,് അങ്കണവാടി സര്‍വീസ്, ഖാദി, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പ് തുടങ്ങി മിക്ക സര്‍ക്കാര്‍ വകുപ്പുകളും പ്രദര്‍ശനത്തില്‍ പങ്കാളികളാണ്.

രാവിലെ 11 മുതല്‍ രാത്രി 8 വരെയാണ് പ്രദര്‍ശനം. രാജേന്ദ്ര മൈതാനിയില്‍ കുടുംബശ്രീ, ഫിഷറീസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമന്‍ (സാഫ്) എന്നിവരുടെ സഹകരണത്തോടെ ഭക്ഷ്യമേളയും ഒരുക്കിയിട്ടുണ്ട്. 

 

ശുദ്ധവും പ്രകൃതിദത്തവുമായ ജൈവ ഉല്പന്നങ്ങള്‍ മേളയില്‍ ലഭ്യമാണ്. ചിറ്റേനി പച്ചരി, കുത്തരി, അവല്‍, ജൈവവളം, ഗരംമസാല പിരിയന്‍ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ചമ്പപ്പുട്ടുപൊടി, പൊക്കാളി അരിപ്പൊടി, വെളളയപ്പംപൊടി, പുട്ടുപൊടി, ഗോതമ്പു പൊടി എന്നിങ്ങനെ വിവിധങ്ങളായ ഉല്പന്നങ്ങള്‍ മേളയില്‍ ലഭ്യമാണ്. മേളയോടനുബന്ധിച്ച് രാജേന്ദ്രമൈതാനിയില്‍ വിവിധങ്ങളായ മത്സ്യവിഭവങ്ങള്‍ ഉള്‍ക്കൊളളിച്ച സാഫ് മത്സ്യഭോജനശാലയും പ്രവര്‍ത്തിക്കുന്നു.

 

 

 

 

1000 ദിനം - ഭവനപുനര്‍നിര്‍മാണം - സെമിനാര്‍ ഇന്ന് (സെപ്തംബര്‍ 22)

 ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍  ഇന്ന് (സെപ്തംബര്‍ 22) രാവിലെ 10.30 മുതല്‍ ഒരു മണി വരെ പ്രളയാനന്തര അതിജീവനവും ഭവന പുനര്‍നിര്‍മാണവും എന്ന വിഷയത്തിലും ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലുവരെ പൊതുവിദ്യാഭ്യാസ സംരക്ഷണം  പ്രസക്തിയും പ്രാധാന്യവും എന്ന വിഷയത്തിലും സെമിനാര്‍ സംഘടിപ്പിക്കും. 

 

 

ലൈഫ് മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രളയാനന്തര അതിജീവനവും ഭവന പുനര്‍നിര്‍മാണവും എന്ന സെമിനാറില്‍ ഹാബിറ്റാറ്റ് ടെക്‌നോളജി ചെയര്‍മാന്‍ ആര്‍ക്കിടെക്ട് ജി ശങ്കര്‍, കോസ്റ്റ് ഫോര്‍ഡ്  ജോയിന്റ് ഡയറക്ടര്‍ പി ബി സാജന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സിലെ മോണോലിതോ ചാറ്റര്‍ജി,  രാജഗിരി കോളേജ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ സിവില്‍ എന്‍ജിനിയറിങ് വിഭാഗം പ്രൊഫസര്‍ ഡോക്ടര്‍ ആയിഷ ഹനീബ്  എന്നിവര്‍ പങ്കെടുക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കീഴില്‍ ഉച്ചയ്ക്ക് നടക്കുന്ന സെമിനാര്‍ ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡോ സി രാമകൃഷ്ണന്‍ വിഷയാവതരണം നടത്തും. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ എസ് കുസുമം, സര്‍വശിക്ഷാ അഭിയാന്‍ ഡിപിഒ സജോയ്, ഡയറ്റ് പ്രിന്‍സിപ്പല്‍ കൃഷ്ണദാസ് തുടങ്ങിയവര്‍ സംസാരിക്കും.

date