Skip to main content

എറണാകുളം അറിയിപ്പുകള്‍2

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി: ഹൈഡ്രോളജി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഓഫീസിന്റെ പരിധിയില്‍പ്പെട്ട ഗേജിംഗ് സ്റ്റേഷനുകളില്‍ നിന്നും അളവുകളും കണക്കുകളും എടുക്കുവാനും അതിനായി കൊടുത്തിട്ടുള്ള രജിസ്റ്ററുകളില്‍ കൃത്യമായി അളവുകള്‍ തല്‍ക്ഷണം രേഖപ്പെടുത്തുവാനും തല്‍സംബന്ധമായ റിപ്പോര്‍ട്ടുകള്‍ മേലധികാരികളുടെ നിര്‍ദ്ദേശപ്രകാരം ഓഫീസില്‍ എത്തിക്കുവാനും സ്റ്റേഷന്റെ പരിസരം വൃത്തിയായി സൂക്ഷിക്കുവാനും ഈ ആവശ്യങ്ങള്‍ക്ക് തന്നിട്ടുള്ള ഉപകരണങ്ങള്‍ കൈപ്പറ്റി രസീത് കൊടുത്ത് കേടുവരാതെ സൂക്ഷിച്ച് കരാര്‍ കാലാവധിക്കു ശേഷം ചാര്‍ജ് ഓഫീസറെ തിരിച്ചേല്‍പ്പിക്കുവാനും കാലാകാലങ്ങളില്‍ തരുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനുള്ള പ്രവൃത്തികള്‍ക്ക് 2019 ഏപ്രില്‍ മാസം 1-ാം തീയതി മുതല്‍ കോട്ടയം ഹൈഡ്രോളജി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ നിന്നും അറിയിപ്പുണ്ടാകുന്നതുവരെയോ അല്ലെങ്കില്‍ പരമാവധി 2020 മാര്‍ച്ച് മാസം 31 വരെയുള്ള നിശ്ചിത കാലയളവിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. നിശ്ചിത ഫാറങ്ങള്‍ കോട്ടയം ഹൈഡ്രോളജി ഓഫീസില്‍ നിന്നും ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് രണ്ടു  വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും സൗജന്യമായി അപേക്ഷകര്‍ക്ക് ലഭിക്കും. സീല്‍ വെച്ച ക്വട്ടേഷനുകള്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹൈഡ്രോളജി സബ് ഡിവിഷന്‍, മുട്ടമ്പലം പി.ഓ. കോട്ടയം എന്ന വിലാസത്തില്‍ 2019 മാര്‍ച്ച്  5-ാം തീയതി ഉച്ചയ്ക്ക് 2 മണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.

 

താത്കാലിക നിയമനം

കൊച്ചി: കാക്കനാട് സ്ഥിതി ചെയ്യുന്ന സൈനിക് റെസ്റ്റ് ഹൗസില്‍ പാര്‍ട്ട് ടൈം സ്വീപ്പറുടെ (പി.ടി.എസ്) താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിമുക്തഭടന്മാര്‍ക്കും, ആശ്രിതര്‍ക്കും മുന്‍ഗണന ലഭിക്കും. താത്പര്യമുളളവര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി 0484-2422239 നമ്പരില്‍ മാര്‍ച്ച് ഒന്നിനു മുമ്പ് ബന്ധപ്പെടണം.

 

കേരള വേളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് പരിശീലന ക്യാമ്പയിന്‍  തുടങ്ങി

കൊച്ചി: സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് സംസ്ഥാനതലത്തില്‍ രൂപീകരിച്ച കേരള വേളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് പരിശീലന ക്യാമ്പയിന്‍ ഫെബ്രുവരി 22 മുതല്‍ 25 വരെ മൂന്നാറില്‍ നടക്കും. ഏതു തരം ദുരന്തങ്ങള്‍ നടന്നാലും അതില്‍ നിന്നും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി സുസജ്ജമായ ഒരു യുവ വോളന്റിയര്‍ സേനയെ പരിശീലനം നടത്തി എടുക്കുക എന്ന യുവജന ക്ഷേമബോര്‍ഡിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ആദ്യപടിയാണ് മൂന്നാറില്‍ നടക്കുന്ന ട്രെയിനിംഗ് പ്രോഗ്രാം. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമായി 1400 ഓളം പേര്‍ക്കാണ് ആദ്യഘട്ട പരിശീലനം. ജില്ലയിലെ 100 ഓളം യുവതീ യുവാക്കളടങ്ങിയ ദ്രുതകര്‍മ സേനയെ അഡീഷണല്‍ ജില്ലാ മജസ്‌ട്രേറ്റ് ഫ്‌ലാഗ് ഓഫ് ചെയ്തു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ സബിത.സിറ്റി, പഞ്ചായത്ത് യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാരായ ജിതിന്‍ തോമസ്, രജീഷ്.യു.കെ. അജീഷ്.എം.എം, ജലു സി ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.

date