Skip to main content

നിയുക്തി ജോബ് ഫെയർ ഇന്ന് (ഫെബ്രുവരി 23)

 

നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ് വകുപ്പ് വഴുതയ്ക്കാട് ഗവ.വിമൻസ് കോളേജിൽ നടത്തുന്ന നിയുക്തി ജോബ് ഫെയർ മേയർ വി.കെ.പ്രശാന്ത് ഇന്ന് (ഫെബ്രുവരി 23) രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. 130-ഓളം കമ്പനികളിലെ 7321 ഒഴിവുകളിലേക്കാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്. എസ്.എസ്.എൽ.സിയോ അതിനുമുകളിലോ യോഗ്യതയുളളവർക്ക് പങ്കെടുക്കാം. ഓൺലൈനായി രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ രാവിലെ 9 മണിക്ക് ഗവ. വിമൻസ് കോളേജിൽ എത്തണം. രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്ക് സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക് www.jobfest.kerala.gov.in
  

പി.എൻ.എക്സ്. 671/19

date