Skip to main content

കാർഷിക യന്ത്രവത്കരണ പദ്ധതി: കർഷകർക്ക് സാമ്പത്തിക സഹായം ലഭിക്കും

 

കൃഷി വകുപ്പ് നടപ്പിലാക്കുന്ന സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ എന്ന കാർഷിക യന്ത്രവൽക്കരണ പദ്ധതിയിൽ നിബന്ധനകൾക്കു വിധേയമായി സാമ്പത്തിക ആനുകൂല്യം ലഭിക്കും. പട്ടികജാതി, പട്ടികവർഗ്ഗ ചെറുകിട, നാമമാത്ര വനിതാ, സ്വയംസഹായ സംഘങ്ങൾക്കും, സഹകരണ സംഘങ്ങൾക്കും, ഫാർമർ പ്രൊഡ്യൂസർ സംഘടനകൾക്കും, സംരംഭകകർക്കും, കാർഷിക സംഘങ്ങൾക്കും, പവർടില്ലർ, ട്രാക്ടർ, കൊയ്ത്തുമെതിയന്ത്രം, നടീൽ യന്ത്രം തുടങ്ങിയ വിവിധ തരം കാർഷിക യന്ത്രങ്ങൾ/ഉപകരണങ്ങൾ എന്നിവയ്ക്കാണ് സാമ്പത്തിക ആനുകൂല്യം ലഭിക്കുക. വ്യക്തിഗത ആനുകൂല്യവും കാർഷിക യന്ത്രങ്ങളുടെ കസ്റ്റം ഹയറിംഗ് സെന്ററുകളും, കാർഷിക യന്ത്രങ്ങളുടേയും, ഉപകരണങ്ങളുടേയും ഫാം മെഷിനറി ബാങ്കുകളും സ്ഥാപിക്കുന്നതിനും സഹായം അനുവദിക്കും. കൂടുതൽ വിവരങ്ങൾ കൃഷിഭവനുകളിൽ ലഭിക്കും. കർഷകർ കൃഷി ഭവനുകളിൽ അപേക്ഷ നൽകണമെന്ന് കൃഷി ഡയറക്ടർ അറിയിച്ചു.

പി.എൻ.എക്സ്. 673/19

date