Skip to main content

ദേശീയ സരസ്‌മേള കുന്നംകുളത്ത്‌

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ സഹായത്തോടെ ദേശീയ സരസ്‌മേള കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ കുന്നംകുളത്ത്‌ മാര്‍ച്ച്‌ 28 മുതല്‍ ഏപ്രില്‍ 7 വരെ സംഘടിപ്പിക്കും. 29 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 300 സ്റ്റാളുകള്‍ മേള ഒരുക്കും. പരമ്പരാഗത പ്രാദേശിക ഉല്‍പന്നങ്ങള്‍, കരകൗശല വസ്‌തുക്കള്‍, തനത്‌ സംരംഭകരുടെ കയ്യില്‍ നിന്നു നേരിട്ടു വാങ്ങുന്നതിനായി പ്രദര്‍ശന വിപണന സ്റ്റാളുകളും ഓരോ സംസ്ഥാനത്തിലേയും വൈവിധ്യങ്ങളായ ഭക്ഷ്യവിഭവങ്ങള്‍ ആസ്വദിക്കുന്നതിനായി ആള്‍ ഇന്ത്യ ഫുഡ്‌ കോര്‍ട്ട്‌ ഒരുക്കുന്നു. മേളയുടെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്ര, കാര്‍ണിവല്‍, അമ്മ്യൂസ്‌മെന്റ്‌ പാര്‍ക്ക്‌, കലാസന്ധ്യകള്‍, സെമിനാറുകള്‍ എന്നിവയുണ്ടാകും.
 

date