Skip to main content

അഴീക്കോട്‌ ലൈറ്റ്‌ ഹൗസ്‌ പാലം നിര്‍മ്മാണോദ്‌ഘാടനം

അഴീക്കോട്‌ അഴീക്കോട്‌ ലൈറ്റ്‌ ഹൗസ്‌ പാലം നിര്‍മ്മാണോദ്‌ഘാടനം ഫെബ്രുവരി 25 ഉച്ചയ്‌ക്ക്‌ 1 ന്‌ തുറമുഖ വകുപ്പ്‌ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്‌ഘാടനം നിര്‍വഹിക്കും. 99 ലക്ഷം രൂപയാണ്‌ നിര്‍മ്മാണത്തിനായി വകയിരുത്തിയിരിക്കുന്നത്‌. ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ. യുടെ ആസ്‌തി വികസന ഫണ്ടില്‍ നിന്നാണ്‌ തുക അനുവദിച്ചിരിക്കുന്നത്‌. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ എന്‍.കെ. ഉദയപ്രകാശ്‌ വീശിഷ്ടാതിഥിയായിരിക്കും. എറിയാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രസാദിനി മോഹന്‍, മതിലകം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ. അബീദലി, ജില്ലാ പഞ്ചായത്തംഗം നൗഷാദ്‌ കൈത്തവളപ്പില്‍, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
 

date