Skip to main content

മൈക്രോ ക്രെഡിറ്റ്‌ വായ്‌പ വിതരണോദ്‌ഘാടനം

പൊയ്യ ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസിനു കീഴിലുള്ള അയല്‍ക്കൂട്ടങ്ങള്‍ക്കായി കേരള പിന്നോക്ക വികസന കോര്‍പറേഷന്‍ വഴി നല്‍കുന്ന മൈക്രോ ക്രെഡിറ്റ്‌ വായ്‌പയുടെ വിതരണോദ്‌ഘാടനം നടന്നു. തോമസ്‌ മാസ്റ്റര്‍ സ്‌മാരക ഹാളില്‍ അഡ്വ. വി. ആര്‍. സുനില്‍ കുമാര്‍ എം എല്‍ എ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി എം രാധാകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. 22 അയല്‍ക്കൂട്ടങ്ങള്‍ക്കായി 9000000 രൂപയുടെ വായ്‌പ വിതരണം ചെയ്‌തു. കെ എസ്‌ ബി സി ഡി സി അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ പി എന്‍ വേണുഗോപാല്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത്‌ സെക്രട്ടറി കെ ദുര്‍ഗ്ഗാദേവി, എ ഡി എസ്‌ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്ത്‌ അസിസ്റ്റന്റ്‌ സെക്രട്ടറി സുജന്‍ പൂപ്പത്തി സ്വാഗതവും സി ഡി എസ്‌ ചെയര്‍പേഴ്‌സണ്‍ ഗിരിജ വാമനന്‍ നന്ദിയും പറഞ്ഞു.
 

date