Skip to main content

പ്രത്യേക പത്രക്കുറിപ്പ്‌ - 15 - 1000 ദിനങ്ങള്‍ - ആയിരം ദിനാഘോഷം : ഗവണ്‍മെന്റ്‌ മെഡിക്കല്‍ കോളേജിലെ സമ്പൂര്‍ണ്ണ മാലിന്യ സംസ്‌ക്കരണ പദ്ധതി ഉദ്‌ഘാടനത്തിനൊരുങ്ങി

നാല്‍പത്തിയേഴ്‌ ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഗവണ്‍മെന്റ്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെ സമ്പൂര്‍ണ്ണ ജൈവ-അജൈവ മാലിന്യ സംസ്‌ക്കരണ യൂണിറ്റ്‌ ഉദ്‌ഘാടനത്തിനൊരുങ്ങി. പ്രതിദിനം ഉണ്ടാകുന്ന രണ്ടര ടണ്ണിലധികം ജൈവ മാലിന്യം സംസ്‌ക്കരിക്കാന്‍ കഴിയും. ജൈവ മാലിന്യം ചകിരി, ബാക്‌ടീരിയ എന്നിവ ഉപയോഗിച്ച്‌ വളമാക്കും. ഇതില്‍ നിന്നുളള കമ്പോസ്റ്റും സ്‌ളറിയും വില്‍ക്കും. പ്ലാസ്റ്റിക്ക്‌ പൊടിക്കാനുളള ഷ്രഡിങ്ങ്‌ മെഷീന്‍ പുനരുപയോഗത്തിനു വേണ്ടി പ്ലാസ്റ്റിക്കിന്റെ വലിപ്പം കുറയ്‌ക്കുന്ന ബോയിലിങ്‌ മെഷീന്‍ എന്നിവ പ്ലാന്റില്‍ ഉണ്ട്‌. ഇതിന്റെ പ്രവര്‍ത്തനം ലളിതമാണ്‌. ജില്ലയിലെ മറ്റു ഗവണ്‍മെന്റ്‌ ആശുപത്രികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഈ പ്ലാന്റ്‌ ഉടന്‍ സജ്ജമാകും. കനോലി കനാല്‍, പെരിങ്ങാട്‌ പുഴ ജില്ലയിലെ കുളങ്ങള്‍ എന്നിവ ഹരിതകേരള മിഷന്‍ ജനകീയ പങ്കാളിത്തോടു കൂടി ശൂചീകരിച്ചു. 5.2 ലക്ഷം രൂപ ചെലവഴിച്ച്‌ 2010 മുതല്‍ പ്രവര്‍ത്തനരഹിതമായി നടത്തി ശുചിയാക്കി. നാലു ടാങ്കുകള്‍ വഴി ഫില്‍റ്ററിലൂടെ ശൂചീകരിച്ച വെളളം പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ലഭിക്കും. ജില്ലയിലെ പുഴയോരങ്ങളില്‍ കണ്ടല്‍ വനങ്ങള്‍ വച്ചു പിടിപ്പിച്ചു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മറ്റു പൊതുയിടങ്ങള്‍ എന്നിവയില്‍ എന്‍ എസ്‌ എസ്‌, സന്നദ്ധ പ്രവര്‍ത്തകര്‍, യുവജനസംഘടനകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ പൂന്തോട്ടങ്ങളും ഹരിതാഭമാകാനുളള പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. ജില്ലയിലെ മെഡിക്കല്‍ കോളേജിലെയും ഗവണ്‍മെന്റെ ഓഫീസുകളിലെയും ഇ-വെസ്റ്റ്‌ ക്ലീന്‍ കേരള കമ്പനിക്ക്‌ കൈമാറി, ഗാര്‍ഹിക തലത്തിലുളള ഇ-വേസ്റ്റ്‌ ആപ്‌തകരമായ മാലിന്യങ്ങള്‍ എന്നിവയുടെ ശേഖരണം നടന്നുകൊണ്ടിരിക്കുന്നു.

date