Skip to main content

മുള കൃഷിക്ക് സഹായം: അപേക്ഷ ക്ഷണിച്ചു

 

നാഷണൽ ബാംബൂ മിഷന്റെ സഹായത്തോടെ 2019-20 സാമ്പത്തിക വർഷത്തിൽ മുള നഴ്‌സറിക്കും മുള കൃഷിക്കും സഹായം ലഭ്യമാക്കുന്നതിന് സംസ്ഥാന ബാബൂ മിഷൻ അപേക്ഷ ക്ഷണിച്ചു. പദ്ധതിയിൽ താൽപ്പര്യമുളളവർ വിശദമായ പ്രൊപ്പോസൽ തയ്യാറാക്കി സംസ്ഥാന ബാംബൂ മിഷനിൽ മാർച്ച് 15 നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക് കേരള സ്റ്റേറ്റ് ബാംബൂ മിഷൻ (കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ), വിദ്യാനഗർ, പോലിസ് ഗ്രൗണ്ടിന് എതിർവശം, തൈക്കാട് പി.ഒ., തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0471-2321882, 0471-2322883, www.keralabamboomission.orgയിലും വിവരം ലഭിക്കും.

പി.എൻ.എക്സ്. 684/19

date