Skip to main content

വനിതകമ്മിഷൻ അദാലത്ത് :14 കേസുകൾ തീർപ്പാക്കി

 

വനിതാ കമ്മീഷൻ അദാലത്തിൽ പരിഗണിച്ച 83 കേസുകളിൽ 14 എണ്ണം തീർപ്പാക്കി.  കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ്ഹാളിൽ നടന്ന കമ്മീഷൻ സിറ്റിംഗിന് അംഗം ഇ എം രാധ നേതൃത്വം നൽകി.

അയൽക്കാർക്കിടയിലുള്ള സ്വത്ത് തർക്കങ്ങൾ, ഗാർഹികപീഡനം തുടങ്ങിയ കേസുകളാണ് കൂടുതലായും കമ്മിഷൻ മുമ്പാകെ വന്നത്. കേസുകളിൽ 16 പേർ ഹാജരായില്ല. രണ്ട് കേസുകൾ കോടതിയിലേക്ക് വിട്ടു. നാല് കേസുകൾ പോലീസ് റിപ്പോർട്ടിനായി കൈമാറി, 49 കേസുകൾ അടുത്ത വനിതാ കമ്മീഷൻ അദാലത്തിൽ പരിഗണിക്കാനായി മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്.   വനിതാ കമ്മീഷൻ സബ് ഇൻസ്‌പെക്ടർ എൽ രമ, വനിതാ കമ്മീഷൻ ലീഗൽ പാനൽ അംഗങ്ങളായ അഡ്വ. കെ എം പ്രമീള, അഡ്വ.ടി സരള, അഡ്വ.പത്മജ പത്മനാഭൻ, അഡ്വ.വിമലകുമാരി എന്നിവർ ആറ് ബെഞ്ചുകളിലായാണ് കേസുകൾ പരിഗണിച്ചത്. 

 

date