Skip to main content

പ്രദര്‍ശനമേളയില്‍ ഇന്ന്

 

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇന്നു (ഫെബ്രുവരി 23) രാവിലെ 10ന് കാര്‍ഷിക വയനാട് പ്രളയത്തിന് മുമ്പും ശേഷവും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് ഉദ്ഘാടനം ചെയ്യും. വയനാടിനേറ്റ പ്രളയാഘാതം കാരണങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ കബനി പ്രൊജക്ട് അസിസ്റ്റന്റ് ഡയറക്ടര്‍ പി.യു.ദാസ് ക്ലാസ് എടുക്കും.  സംയോജിത കാര്‍ഷിക മുറകള്‍ എന്ന വിഷയത്തില്‍ കൃഷിവകുപ്പ റിട്ട.ജോയിന്റ് ഡയറക്ടര്‍ പി.വിക്രമനും ശാസ്ത്രീയ മണ്ണ് പരിശോധനയുടെ ആവശ്യകത എന്ന വിഷയത്തില്‍ മാനന്തവാടി മണ്ണ് പരിശോധന ലാബ് കൃഷി ഓഫീസര്‍ എ.ടി.ബിനോയിയും വിഷയാവതരണം നടത്തും. വൈകീട്ട് 6.30 ന് കോഴിക്കോട് കോമഡി കമ്പനി അവതരിപ്പിക്കുന്ന കോമഡി ഷോയും അരങ്ങേറും.

 

date