Skip to main content

ജല വിഭവ വകുപ്പുമന്ത്രി  കെ.കൃഷ്ണൻകുട്ടി തണ്ണീർമുക്കം ബണ്ട് സന്ദർശിച്ചു

ആലപ്പുഴ: സംസ്ഥാന ജലവിഭവ വകുപ്പുമന്ത്രി കെ.കൃഷ്ണൻകുട്ടി തണ്ണീർമുക്കം ബണ്ട് സന്ദർശിച്ചു. പുതുതായി പണിത ബണ്ടിന്റെ ഭാഗങ്ങൾ അദ്ദേഹം വിലയിരുത്തി. ഗതാഗതത്തിന് തുറന്ന ഭാഗങ്ങൾ കണ്ടു. തുടർന്ന് ജലവിഭവ വകുപ്പു ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. അവലോകന യോഗത്തിൽ തണ്ണീർമുക്കം ബണ്ടിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങൾ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. മണ്ണ് നീക്കുന്നതുമായി ബന്ധപ്പെട്ട കേസിന്റെ വിവരങ്ങൾ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. അടുത്ത മൺസൂണിന് മുമ്പായി ബണ്ട് പൂർണമായും തുറക്കാൻ കഴിയണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇതിനാവശ്യമായ നടപടികളുമായി മുന്നോട്ടുപോകണമെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ചീഫ് എൻജിനിയർ കെ.എ. ജോഷി, ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ ഹരൺബാബു, കുട്ടനാട് പാക്കേജിന്റെ ചുമതലയുള്ള സുരേഷ്‌കുമാർ, കുട്ടനാട് ഡെവലപ്‌മെന്റ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ ആർ.രേഖ, സൂപ്രണ്ടിങ് എൻജിനിയർ പി.വി.ശോശാമ്മ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായി.

date