Skip to main content

ലോക്സഭ തിരഞ്ഞെടുപ്പ്: പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും

ആലപ്പുഴ: 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമ്മതിദായകർക്ക് പേര് സമ്മതിദായക പട്ടികയിലുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തുന്നതിനായി സംസ്ഥാനത്തെ എല്ലാ പോളിങ് ബൂത്തുകളിലും മാർച്ച് രണ്ട്, മൂന്ന് തീയതികളിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളും ഈ ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കുന്നതും ക്യാമ്പു ദിവസങ്ങളിൽ ബി.എൽ.ഒ മാർ സമ്മതിദായക പട്ടികയുടെ പകർപ്പ് സഹിതം സമ്മതിദായകരുടെ സംശയങ്ങൾ ദുരീകരിക്കാൻ സജ്ജമായി രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ ക്യാമ്പുകളിൽ ഉണ്ടായിരിക്കുന്നതാണ്. പൊതുജനങ്ങൾ അവസരം  പ്രയോജനപ്പെടുത്തേണ്ടതാണെന്ന്   ജില്ല കളക്ടർ അറിയിച്ചു.

 

date