Skip to main content

സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം പദ്ധതി നടപ്പാക്കുന്നു

ആലപ്പുഴ: സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം പദ്ധതി അമ്പലപ്പുഴ മണ്ഡലത്തിൽ പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്നു. പഞ്ചായത്ത് പരിധിയിൽ വരുന്ന ആരാധനാലയങ്ങൾ, അങ്കണവാടികൾ,  മിഡ്- ഡേ മീൽ,കാന്റീൻ, മെസ് എന്നിവ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ചില്ലറ-മൊത്ത ഭക്ഷ്യ വ്യാപാരികൾ, ഹോട്ടലുകൾ, കാറ്ററിങ്, പാചകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മത്സ്യ വിൽപനതട്ടുകടകൾ, പീലിങ് ഷെഡ്, മത്സ്യ സംസ്‌ക്കരണശാലകൾ തുടങ്ങി ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരും ഭക്ഷ്യസുരക്ഷ നിയമപ്രകാരമുള്ള ലൈസൻസ്/ രജിസ്ട്രേഷൻ എടുക്കണം.  ഇന്ന് (ഫെബ്രുവരി 23)ന് രാവിലെ 11 മുതൽ പുന്നപ്ര വടക്ക്  പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തുന്ന ഭക്ഷ്യ സുരക്ഷ ലൈസൻസ്/രജിസ്ട്രേഷൻ മേളയിൽ പങ്കെടുത്ത് ലൈസൻസ് എടുക്കാനും പുതുക്കാനുള്ള അവസരം പ്രയോജനപ്പെടുത്തണം. ബോധവൽക്കരണ ക്ലാസുകളും കുടിവെള്ള പരിശോധനയും നടത്തും.  ഫോൺ: 7593873318.

 

date