Skip to main content

ചെങ്ങന്നൂർ ജില്ലാശുപത്രിയിലെ ഡയാലിസിസ് സെന്റർ ഉദ്ഘാടനം 26ന്

ആലപ്പുഴ: സംസ്ഥാന ലഹരി വർജ്ജനമിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന  ലഹരി വിമോചന കേന്ദ്രത്തിന്റെയും ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ അനുവദിച്ച ഡയാലിസിസ് സെന്റർ, ബ്ലഡ് സ്റ്റോറേജ് യുണിറ്റ്, ദന്തൽ ലാബ്, നവീകരിച്ച മെഡിസിൽ സ്റ്റോർ എന്നിവയുടെ ഉദ്ഘാടനം 26ന് രാവിലെ 10ന് സജി ചെറിയാൻ എം.എൽ.എ നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അധ്യക്ഷത വഹിക്കും. വിമുക്തി പദ്ധതി റിപ്പോർട്ട് ജില്ല മെഡിക്കൽ ഓഫീസർ  ഡോ. എൽ അനിത കുമാരി അവതരിപ്പിക്കും. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ അഡ്വ.കെ.റ്റി.മാത്യു മുഖ്യപ്രഭാഷണം നടത്തും.  ജില്ല കളക്ടർ  എസ്. സുഹാസ് സന്ദേശം   നൽകും. മുനിസിപ്പൽ ചെയർമാൻ ജോൺ മുളങ്കാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.അജിത, അഡീഷണൽ എക്സൈസ് കമ്മീഷണർ ഡി.രാജീവ്, അഡീഷണൽ എക്സൈസ് കമ്മീഷണർ എ.വിജയൻ, ഡോ. രാധാകൃഷ്ണൻ, ജില്ല പഞ്ചായത്തംഗങ്ങളായ അഡ്വ. വി.വേണു, ജോജി ചെറിയാൻ, ജബിൻ.പി.വർഗ്ഗീസ് എന്നിവർ പങ്കെടുക്കും.

 

 

ലോട്ടറി ക്ഷേമനിധി ഓഫീസ്:

ബീച്ച് അംബ്രല വിതരണം 25ന്

 

ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് വഴിയോര ഭാഗ്യക്കുറി കച്ചവടക്കാർക്ക് സൗജന്യ ബീച്ച് അംബ്രലകൾ നൽകുന്നു. ബീച്ച് അംബ്രല വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ പാതിരപ്പള്ളി എയ്ഞ്ചൽ  ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 25ന് വൈകിട്ട് നാലിന് ധനമന്ത്രി ടി.എം. തോമസ് ഐസക് നിർവഹിക്കും. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ.ജയപ്രകാശ് അധ്യക്ഷത വഹിക്കും.  പ്രളയത്തിൽ ഭാഗ്യക്കുറി ടിക്കറ്റുകൾക്കുണ്ടായ കേടുപാടുകൾ നിമിത്തം നഷ്ടം സംഭവിച്ചവർക്ക് ആശ്വാസ ധനസഹായവും വിതരണം ചെയ്യുന്നു. മാരാരിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര  തിലകൻ, സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ എം.രാജ്കപൂർ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.വി. സ്നേഹജൻ, ജില്ല പഞ്ചായത്തംഗം ജൂമൈലത്ത്, ജില്ല ഭാഗ്യക്കുറി ഓഫീസർ ആർ.അനിൽ കുമാർ എന്നിവർ പങ്കെടുക്കും.

 

date