Skip to main content

സിവിൽ  എക്സൈസ് ഓഫീസർ (ട്രെയിനി): ഒറ്റത്തവണ പരിശോധന

ആലപ്പുഴ: ജില്ലയിൽ എക്സൈസ് വകുപ്പിൽ  സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ:340/16 ആൻഡ് 341/16)) തസ്തികയുടെ  ശാരീരിക അളവെടുപ്പിലും കായികക്ഷമത പരീക്ഷയിലും വിജയിച്ച ഉദ്യോഗാർഥികൾക്കുള്ള വൺ ടൈം വെരിഫിക്കേഷൻ ഫെബ്രുവരി 25മുതൽ 28 വരെ രാവിലെ 9.30 മുതൽ  ആലപ്പുഴ ജില്ല  പി.എസ്.സി ഓഫീസിൽ  നടത്തും.. ഉദ്യോഗാർത്ഥികൾക്ക് എസ്.എം.എസ്, ഒ.റ്റി.ആർ പ്രൊഫൈൽ   സന്ദേശം   എന്നിവ വഴി നല്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ  തിരിച്ചറിയൽ കാർഡ്, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, നോൺക്രമീലെയർ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ഗസറ്റ് വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള മാതൃകയിൽ ഉള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്  എന്നിവ സഹിതം നിശ്ചിത തീയതിയിലും സമയത്തും ആലപ്പുഴ ജില്ല  പി.എസ്.സി ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.  നിശ്ചിത തീയതിയിലും സമയത്തും ഹാജരാകാത്തവർക്ക് തുടർന്ന് അവസരം നൽകുന്നതല്ല. ഫോൺ:0477- 2264134. 

date