Skip to main content

ലൈഫ് ഭവനപദ്ധതി 2000 കുടുംബങ്ങളുടെ ഭവന സ്വപ്നം സാക്ഷാത്കാരമാവുന്നു പെരിന്തല്‍മണ്ണ നഗരസഭയില്‍ ഭൂരഹിതരായ 400 പേര്‍ക്കുള്ള ആധുനിക ഭവന സമുച്ചയം ഇന്ന്(ഫെബ്രുവരി 23) മുഖ്യമന്ത്രി ശിലയിടും

പെരിന്തല്‍മണ്ണ പാതായ്ക്കരവില്ലേജില്‍ എരവിമംഗലം ഒടിയന്‍ചോലയില്‍ 6.87 ഏക്കര്‍ സ്ഥലത്ത് ലൈഫ്മിഷന്റെ സഹായത്തോടെ 400പേര്‍ക്ക്ഒരുങ്ങുന്ന ആധുനിക ഭവനസമുച്ചയത്തിന്റെ ശിലാസ്ഥാപനം രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 640 എസ്.സി കുടുംബങ്ങളുടെ സ്‌നേഹ ഭവനത്തിന്റെ് താക്കോല്‍ ദാനവും മുഖ്യമന്ത്രി ചടങ്ങില്‍ നിര്‍വഹിക്കും.ആയിഷാ കോംപ്ലക്‌സ് ജംങ്ഷനില്‍ നടക്കുന്ന പരിപാടിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷനാവും. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാവും. 684 ലൈഫ് മിഷന്‍ പൂര്‍ത്തീകരിച്ച വീടുകളുടെ സമര്‍പ്പണവും ഗുണഭോക്താക്കള്‍ക്കുള്ള ഗഡുവിതരണവും ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വഹിക്കും. 280 പണിതീരാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരിച്ചുള്ള കൈമാറ്റം മഞ്ഞളാംകുഴിഎം.എല്‍.എ നിര്‍വഹിക്കും. മുന്‍ മന്ത്രിപാലോളി മുഹമ്മദ് കുട്ടി, നഗരസഭ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം, ജില്ലാകലക്ടര്‍ അമിത്മീണ, സി.ഇ.ഒ ലൈഫ് മിഷന്‍ യു.വിജോസ്‌ഐ.എ.എസ്, തുടങ്ങിയവരും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.
സര്‍ക്കാരിന്റെആയിരം ദിനാഘോഷത്തോടനുബന്ധിച്ച്  പെരിന്തല്‍മണ്ണയില്‍ 2004 കുടുംബങ്ങളുടെ ഭവന സ്വപ്നങ്ങളാണ് സാക്ഷാത്കരിക്കുന്നത്. ലൈഫ്മിഷനും നഗരസഭയും നടത്തിയ സര്‍വ്വെ പ്രകാരം നഗരത്തില്‍ 684 ഭവനരഹിതരും 640 തീര്‍ത്തും വാസയോഗ്യമല്ലാത്ത ഭവനങ്ങളില്‍ താമസിക്കുന്ന എസ്.സി കുടുംബങ്ങളും, 280 പണിതീരാത്ത വീടുള്ള കുടുംബങ്ങളും 400 ഭൂരഹിതരായ ഭവനമില്ലാത്ത കുടുംബങ്ങളെയുമാണ് നഗരസഭ കണ്ടെത്തിയത്. ഈ കുടംബങ്ങളുടെ ഭവനസ്വപ്നം സാക്ഷാത്കരിക്കാന്‍ ലൈഫ് മിഷന്‍, പി.എം.എവൈ തൊഴിലുറപ്പ് പദ്ധതി എന്നിവ സംയോജിപ്പിച്ചു സമഗ്ര പദ്ധതി തയ്യാറാക്കി. ഇതില്‍ ഭൂമിയുള്ള 1604 കുടുംബങ്ങളില്‍ 60 ശതമാനം ഭവനങ്ങളുടെയും നിര്‍മാണം പൂര്‍ത്തീകരിച്ചു. ബാക്കിയുള്ളവയുടെ നിര്‍മാണം പുരോഗമിക്കുന്നു. ഈ ഘട്ടത്തിലാണ് ഭൂരഹിതരായ ഭവനരഹിതര്‍ക്കു വേണ്ടി ഭവന സമുച്ചയത്തിന്റെ ഭവനിര്‍മാണ  പ്രവര്‍്ത്തനങ്ങള്‍ക്ക്തുടക്കംകുറിക്കുന്നത്.
600 സ്‌ക്വയര്‍ ഫീറ്റില്‍ഒരു ഭവനം എന്ന നിലയില്‍മൂന്ന് നിലകളിലായി 12 ഭവനങ്ങളങ്ങുന്ന 34 ഭവന സമുച്ചയമാണ് നിര്‍മ്മിക്കുന്നത്. ഭവന സമുച്ചയത്തോടൊപ്പം ഈ വീടുകള്‍ക്കാവശ്യമായകുടിവെള്ള പദ്ധതി, വൈദ്യുതി ലൈന്‍, കമ്യൂനിറ്റിഹാള്‍ , അങ്കണവാടി, റസിഡന്‍സ് അസോസിയേഷന്‍ ഹാള്‍, കൊമേഴ്സ്യല്‍ഷോപ്പുകള്‍, തൊഴില്‍ പരിശീലന കേന്ദ്രം, കളിസ്ഥലം, വിശ്രമകേന്ദ്രം എന്നിവയെല്ലാം ആധുനിക ഭവന സമുച്ചയത്തില്‍ ഒരുക്കും. ഈ പൊതുസൗകര്യങ്ങളെല്ലാം നിര്‍മ്മിച്ച് നല്‍കുന്നത് നഗരസഭ തന്നെയാണ്. 54കോടി രൂപയാണ്‌ചെലവ് പ്രതീക്ഷിക്കുന്നത്.  ഈ സംഖ്യയില്‍ 20കോടി ലൈഫ്മിഷനും, ആറുകോടി പി.എം.എവൈ, 10 കോടി നഗരസഭ വിഹിതവും 16 കോടി സംഭാവനയും-സി.ഡി.എസ്.ആര്‍ഫണ്ടുകളും സംയോജിപ്പിച്ചാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ബാംഗ്ലൂര്‍ ആസ്ഥാനമായ എ.യു.എസ് കണ്‍സോര്‍ഷ്യം തയ്യാറാക്കിയ രൂപരേഖ പ്രകാരം നഗരസഭയിലെ നിര്‍മാണരംഗത്ത് പ്രതിബദ്ധത തെളിയിച്ച മാലാഖ സൊലൂഷന്‍സ് എന്ന കുടുംബശ്രീസംരംഭക ഗ്രൂപ്പാണ് നിര്‍മാണം നടത്തുന്നത്. ഒരുവര്‍ഷത്തിനകംതന്നെ പദ്ധതി  പൂര്‍ത്തീകരിക്കാനാണ് നഗരസഭ ലക്ഷ്യം വെയ്ക്കുന്നത്.

 

date