Skip to main content

ഗുണഭോക്താക്കളുടെയും നഗരസഭയുടെയും സഹകരണത്തോടെ സംസ്ഥാനത്തെ ആദ്യ ദ്രവ്യ മാലിന്യ സംസ്‌കരണ പ്ലാന്റിന് ഇന്ന് (ഫെബ്രുവരി 23) തിരൂരില്‍ ശിലാസ്ഥാപനം

ആയിരം നല്ല ദിനങ്ങളുടെ തുടര്‍ച്ചയായി സംസ്ഥാനത്ത് ആദ്യമായി ഗുണഭോക്താക്കളുടെയും നഗരസഭയുടെയും സാമ്പത്തിക സഹകരണത്തോടെ നിര്‍മ്മിക്കുന്ന ദ്രവ്യ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ശിലാസ്ഥാപനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഇന്ന് തിരൂരില്‍ നിര്‍വ്വഹിക്കും. തിരൂര്‍ ബസ്റ്റാന്റ് പരിസരത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ തിരൂര്‍ എം.എല്‍.എ സി. മമ്മൂട്ടി അധ്യക്ഷനാവും. താനൂര്‍ എം.എല്‍.എ വി. അബ്ദുറഹിമാന്‍ മുഖ്യാതിഥിയാകും. മെട്രോമാന്‍ ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത ജനകീയ വികസന സെമിനാറിലെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നഗരസഭ നടപ്പിലാക്കുന്ന സമഗ്ര മാലിന്യ സംസ്‌കരണ പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ് ഇന്ന് ശിലാസ്ഥാപനം നടത്തുന്നത്.

നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ. സഫിയ ടീച്ചര്‍, വിവിധ സ്റ്റാന്റ്ിംഗ് കമ്മിറ്റി ചെയര്‍മാ•ാരായ കുഞ്ഞിമൊയ്തീന്‍, കെ. വേണുഗോപാല്‍, പി.ഐ റൈഹാനത്ത്, കെ.പി റംല, നാജിറ അഷ്റഫ് നഗരസഭ കൗണ്‍സിലര്‍മാരായ നാജിറ അഷ്റഫ്, അഡ്വ. എസ് ഗിരീഷ്, എം. പി ശാന്ത, കെ.പി ഹുസൈന്‍, രുഗ്മിണി ടീച്ചര്‍, നിര്‍മ്മല കുട്ടികൃഷ്ണന്‍, തിരൂര്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ ഇ. ജയന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. എസ് ദീതകുമാരി വ്യാപാരി വ്യവസായി സമിതിയിലെ കെ.കെ ജാഫര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ പി. ഹംസക്കുട്ടി, വി. നന്ദന്‍, എ.കെ സൈതാലിക്കുട്ടി, യാസിര്‍ പയ്യോളി, പിമ്പുറത്ത് ശ്രീനിവാസന്‍, പാറപ്പുറത്ത കുഞ്ഞുട്ടി, കെ.പി പ്രദീപ് കുമാര്‍, എം. മമ്മിക്കുട്ടി, നായത്ത് ശശിധരന്‍ എന്നിവര്‍ പങ്കെടുക്കും.

 

date