Skip to main content

മികവ്ആയിരം ദിനം നൃത്ത വിസ്മയമൊരുക്കിവി.പി മന്‍സിയയും ഖല്‍ബിലെ പാട്ടുകളുമായി ഗായകന്‍ ഫിറോസ് ബാബുവുംഇന്ന്‌വേദിയെ ധന്യമാക്കും

കലാസ്വാദകരുടെ മനം നിറയ്ക്കാന്‍ ആയിരം ദിനാഘോഷവേദിയില്‍ഇന്ന് (ഫെബ്രുവരി 23ന്) നൃത്ത വിസ്മയമൊരുക്കിവി.പി മന്‍സിയയും ഖല്‍ബിലെ പാട്ടുകളുമായി ഗായകന്‍ ഫിറോസ് ബാബുവും വേദിയെ ധന്യമാക്കും. കുടുംബശ്രീ യുടേതുള്‍പ്പടെ മൂന്ന് സെമിനാറുകളാണ് ഇന്ന് നടക്കുന്നത്. തിരൂര്‍ കോരങ്ങത്തെ സാംസ്‌കാരിക സമുച്ചയത്തില്‍ രാവിലെ 10ന് കുടുംബശ്രീയുംസ്ത്രീ ശാക്തീകരണവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍സാംസ്‌കാരികസമുച്ചയത്തില്‍ഒരുക്കിയ പ്രത്യേകം വേദിയില്‍ കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം പുഷ്പജ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ കെ.ബാവ അദ്ധ്യക്ഷത വഹിക്കും.
നാഷനല്‍ പാരന്റ്സ് അസോസിയേഷന്‍ (നാപ) ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി സഹകരിച്ച്ജില്ലയിലെ പി.ടി.എ പ്രസിഡന്റ്‌വൈസ് പ്രസിഡന്റ്, എം.ടി.എ പ്രസിഡന്റ് എന്നിവര്‍ക്കായി പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തില്‍ പി.ടി.എയുടെ പങ്ക് എന്ന വിഷയത്തില്‍സംഘടിപ്പിക്കുന്ന സെമിനാര്‍രാവിലെ 10.30 ന് തിരൂര്‍ നഗരസഭ സാംസ്‌കാരിക സമുച്ചയത്തില്‍ നടക്കും. സെമിനാറില്‍സമഗ്ര ശിക്ഷാ കേരളയിലെയും പൊതു വിദ്യാഭ്യാസ ശാക്തീകരണ യജ്ഞത്തിലെയും പ്രമുഖര്‍ ക്ലാസെടുക്കും. പരിപാടിവി. അബ്ദുറഹിമാന്‍ എം.എല്‍.എഉദ്ഘാടനം ചെയ്യും.ആര്‍.ഡി.ഒ എന്‍.എം മെഹറലി, എന്‍.എഫ്.പി.ആര്‍ദേശീയ പ്രസിഡണ്ട്അഡ്വ: പ്രകാശ് പി തോമസ് എന്നിവര്‍ അതിഥികളാകും. നഗരസഭാ ചെയര്‍മാന്‍ കെ.ബാവ ഹാജി അധ്യക്ഷതവഹിക്കും.
വൈകീട്ട് അഞ്ചിന് തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയുടെ ആഭിമുഖ്യത്തില്‍ 'നവോത്ഥാനത്തിന്റെ വര്‍ത്തമാനം' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. മലയാള സര്‍വ്വകലാശാല അഡിജന്റ് ഫാക്കല്‍റ്റി കെ.പി രാമനുണ്ണി, എഴുത്തച്ഛന്‍ പഠന കേന്ദ്രം ഡയറക്ടര്‍ ഡോ: അനില്‍ ചേലേമ്പ്ര, ഡോ: സാഹിത്യപഠന വിഭാഗം അസോസിയേറ്റ് പ്രൊഫ: രാധാകൃഷ്ണന്‍ ഇളയേടത്ത്, ഡോ: ടി.കെ ആനന്ദി എന്നിവര്‍ പ്രഭാഷണം നടത്തും. വൈകീട്ട്ആറിന് കലാസദസ്സില്‍ മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ: അനില്‍ വള്ളത്തോള്‍ മുഥ്യാതിഥിയാകും. രാത്രി ഏഴിന് പ്രശസ്ത ഗായകന്‍ ഫിറോസ് ബാബുവും സംഘവും ഒരുക്കുന്ന ഖല്‍ബിലെ പാട്ടുകള്‍ എന്ന പ്രത്യേകസംഗീതവിരുന്നുംവി.പി മന്‍സിയയുടെ ക്ലാസിക്കല്‍ ഡാന്‍സും അരങ്ങേറും.

 

date