Skip to main content

യുവകലാകാരൻമാർക്ക് സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് വിതരണോദ്ഘാടനം 27ന്

 

കേരളത്തിലെ യുവകലാകാരൻമാർക്ക് സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് ഏർപ്പെടുത്തുമെന്ന് സാംസ്‌കാരിക മന്ത്രി എ. കെ. ബാലൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർക്കാരിന്റെ ആയിരം ദിനാഘോഷ സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ 27ന് വൈകിട്ട് സെൻട്രൽ സ്‌റ്റേഡിയത്തിൽ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. 

ഇന്ത്യയിൽ ആദ്യമായാണ് ആയിരം യുവകലാകാരൻമാർക്ക് ഫെലോഷിപ്പ് നൽകുന്നത്. 30ലധികം കലകളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാംസ്‌കാരിക വകുപ്പിന്റെ പതിനായിരം രൂപയും തദ്ദേശസ്വയംഭരണ വകുപ്പിന്റെ 5000 രൂപയും ചേർത്ത് 15,000 രൂപയാണ് നൽകുന്നത്. രണ്ടു വർഷം ഫെലോഷിപ്പ് ലഭിക്കും. ഈ കലാകാരൻമാരുടെ സേവനം ശനി, ഞായർ ദിവസങ്ങളിൽ പ്രയോജനപ്പെടുത്തി സ്‌കൂളുകളിൽ പരിശീലനം നൽകുന്നതും പരിഗണിക്കുന്നുണ്ട്. കലോൽസവങ്ങളിൽ പങ്കെടുക്കുന്നതിന് കുട്ടികൾക്ക് പരിശീലനവും ലഭ്യമാക്കും. ബ്‌ളോക്ക്, നഗരസഭകൾ കേന്ദ്രീകരിച്ച് 15 കലാകാരൻമാരുടെ സംഘം ഉണ്ടാവും. ഇവർ അവതരിപ്പിക്കുന്ന സമഭാവന എന്ന പരിപാടി 27ന് സെൻട്രൽ സ്‌റ്റേഡിയത്തിൽ അരങ്ങേറും.

പി.എൻ.എക്സ്. 694/19

date