Skip to main content

ആയിരം ദിനാഘോഷം: 27ന് മാരത്തോൺ

 

സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ഫിബ്രവരി 27ന് മാരത്തോൺ സംഘടിപ്പിക്കുന്നു. കണ്ണൂർ നഗരത്തിൽ രാവിലെ ആറ് മണിക്കാണ് മാരത്തോൺ നടക്കുക. സ്ത്രീകൾ, പുരുഷൻമാർ, എന്നീ രണ്ട് വിഭാഗങ്ങളിലായിട്ടാണ് മാരത്തോൺ മത്സരം. എല്ലാ വിഭാഗമാളുകളും അണിനിരക്കുന്ന ഫൺ റൺ മാരത്തോണും നടക്കും. മത്സര വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 10,000, 5000, 3000 രൂപ വീതം കാഷ് പ്രൈസ് നൽകും. പങ്കെടുക്കുന്നവർക്ക് 25 വരെ ജില്ലാ ഇൻഫർമേഷൻ ഓഫീസിലും ജില്ലാ സ്പോട്സ് കൗൺസിലിലും രജിസ്റ്റർ ചെയ്യാം. വീ ആർ കണ്ണൂർ പേജ് വഴി ഓൺലൈനായും രജിസ്റ്റർ ചെയ്യാം.

 

date