Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ഫാർമസിസ്റ്റ് ഗ്രേഡ് 2; ഇന്റർവ്യൂ

ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം -എൻസിഎ-എൽസി) തസ്തികയുടെ തെരഞ്ഞെടുപ്പിനായി അപേക്ഷ സമർപ്പിച്ച ഉദ്യേഗാർഥികൾക്ക്  മാർച്ച് ഒന്നിന് പി എസ് സി കണ്ണൂർ ജില്ലാ ഓഫീസിൽ ഇന്റർവ്യൂ നടത്തും.  ഇന്റർവ്യൂ മെമ്മോ ഒ ടി ആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത് വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും അസ്സൽ പ്രമാണങ്ങളും സഹിതം ഹാജരാകണം.

 

വിവിപാറ്റ്, ഇ വി എം പരിശീലനം

2019 ലെ ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിപാറ്റ്, ഇ വി എം മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച് സമ്മതിദായകർക്ക് പരിചയപ്പെടുത്തുന്നതിന്  പോളിംഗ് കേന്ദ്രങ്ങളിൽ ബോധവൽക്കരണ പരിശീലന ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ ബൂത്ത് നമ്പർ 96 മുതൽ ബൂത്ത് നമ്പർ 104 വരെയുള്ളവർക്ക് ഫെബ്രുവരി 25 ന് പോളിംഗ് സ്റ്റേഷനിൽ പരിശീലനം നൽകുന്നു. 

രാവിലെ 9 മണി - 96, 97- ചൊവ്വ ഹയർ സെക്കണ്ടറി സ്‌കൂൾ. 102, 98, 99 - ചന്ദ്രശേഖരൻ മെമ്മോറിയൽ കൾച്ചറൽ സെന്റർ.   11.30 - 100, 101 -  ഗണപതി വിലാസം എൽ.പി. സ്‌കൂൾ.  103, 104 - സെന്റ് ആന്റണീസ് യു.പി സ്‌കൂൾ.

 

പി എസ് സി ഇന്റർവ്യൂ

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്‌കൂൾ അസിസ്റ്റന്റ് ഉറുദു, ഹിന്ദി തസ്തികകളുടെ ചുരുക്കപട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ഇന്റർവ്യൂ ഫെബ്രുവരി 27, 28, മാർച്ച് ഒന്ന് തീയതികളിൽ പി എസ് സി ജില്ലാ ഓഫീസിൽ നടത്തും.  ഇന്റർവ്യൂ മെമ്മോ ഒ ടി ആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത് വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും അസ്സൽ പ്രമാണങ്ങളും സഹിതം ഹാജരാകണം.

 

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

കണ്ണൂർ ഗവ.ഐ ടി ഐ യിൽ വെൽഡർ ട്രേഡിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.  വെൽഡർ ട്രേഡിലെ എൻ ടി സി/എൻ എ സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ/ഡിഗ്രിയും പ്രവൃത്തി പരിചയവുമാണ് യോഗ്യത.  താൽപര്യമുള്ളവർഫെബ്രുവരി 26 ന് രാവിലെ 10 മണിക്ക് വിദ്യാഭ്യാസ യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം  ഫോൺ: 0497 2835183.

 

വൈദ്യുതി മുടങ്ങും

പരിയാരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൈവേലി, പാറമ്മൽ, അരയോളം, ആൽ, അടിപ്പാലം, കൊട്ടില ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 24) രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

 

ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിലേക്ക് സ്‌കാനർ, ഹൈസ്പീഡ് സ്‌കാനർ എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  ഫെബ്രുവരി 26 ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.  കൂടുതൽ വിവരങ്ങൾ ജില്ലാ പഞ്ചായത്ത് ഓഫീസിലും www.lsgkerala.gov.in ലും ലഭിക്കും.

 

ക്വട്ടേഷൻ ക്ഷണിച്ചു

പയ്യന്നൂർ താലൂക്ക് തഹസിൽദാരുടെ ഔദ്യോഗിക ആവശ്യത്തിലേക്കായി  കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത മഹീന്ദ്ര ബൊലേറോ/മഹീന്ദ്ര സൈലോ മാസവാടകക്ക് ഡ്രൈവർ സഹിതം അനുവദിക്കുന്നതിന് താൽപര്യമുള്ള വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 27 ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.  കൂടുതൽ വിവരങ്ങൾ പയ്യന്നൂർ താലൂക്ക് ഓഫീസിൽ ലഭിക്കും.

 

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ ബാസ്‌കറ്റ്‌ബോൾ കോർട്ടിന്റെ വശങ്ങളിൽ ഇന്റർലോക്ക് പാകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  അവസാന തീയതി ഫെബ്രുവരി 28 രണ്ട് മണി വരെ.  

2018-19 വർഷത്തെ കോളേജ് മാഗസിൻ അച്ചടിച്ച് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  മാർച്ച് ഒന്നിന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0497 2780227.

 

എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം; കരട് പട്ടിക പ്രസിദ്ധീകരിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന മത്സര പരീക്ഷാ പരിശീലന ധന സഹായ പദ്ധതിയായ 'എംപ്ലോയബിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം (2018-19) ബാങ്കിങ്/ ഗേറ്റ്/ മാറ്റ്/യു ജി സി/സിവിൽ സർവീസ് എന്നീ വിഭാഗങ്ങളിലെ ഗുണഭോക്താക്കളുടെ കരട് പട്ടിക www.bcdd.kerala.gov.in  ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് പട്ടിക സംബന്ധിച്ച് ആക്ഷേപമുള്ളവർ അസ്സൽ രേഖകൾ സഹിതം ഫെബ്രുവരി 26ന് വൈകുന്നേരം അഞ്ചിന് മുൻപ് വകുപ്പ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.  ഫോൺ: 0495 2377786.

 

ഗതാഗതം നിരോധിച്ചു

വളപട്ടണം റോഡ് സെക്ഷന്റെ പരിധിയിലുള്ള പൂതപ്പാറ - മൈലാടത്തടം - വളപട്ടണം - കീരിയാട് - കാട്ടാമ്പള്ളി റോഡിന്റെ രണ്ടാംഘട്ട മെക്കാഡം ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ വളപട്ടണം ടോൾബൂത്ത് മുതൽ കീരിയാട് വഴി കൊല്ലറത്തിക്കൽ പള്ളി വരെ എത്തുന്ന റോഡിലൂടെയുള്ള വാഹനഗതാഗതം ഫെബ്രുവരി 26 മുതൽ 28 വരെ നിരോധിച്ചു.  

കൊളത്തുമല-കല്ലായി റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിയുടെ ഭാഗമായി ഫെബ്രുവരി 25 മുതൽ മാർച്ച് രണ്ട് വരെ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചു.  കല്ലായി നിന്നും കൊളത്തുമല വഴി പോകേണ്ട വാഹനങ്ങൾ വേങ്ങാട്-കീഴല്ലൂർ വഴി ചൊവ്വ-അഞ്ചരക്കണ്ടി പ്രവേശിക്കേണ്ടതും കൊളത്തുമലയിൽ നിന്ന് കല്ലായി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചെറുവളപ്പ് കല്ലായി റോഡിൽ കൂടി കല്ലായിൽ പ്രവേശിക്കേണ്ടതുമാണെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.

date