Skip to main content

കിലെ  വാർഷികം സമാപന സമ്മേളനം 26 മുതൽ 28 വരെ

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻറ് എംപ്ലോയ്‌മെൻറിന്റെ (കിലെ) 40ാം വാർഷികത്തിന്റെ സമാപന സമ്മേളനം ഫെബ്രുവരി 26 മുതൽ 28 വരെ കോഴിക്കോട് നടക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഗവർണർ പി. സദാശിവം 26ന് ഉച്ചക്ക് 2.30ന് കോഴിക്കോട് സ്വപ്‌നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെൻററിൽ നിർവഹിക്കും. ചടങ്ങിൽ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. എളമരം കരീം എം.പി, എ.പ്രദീപ്കുമാർ എം.എൽ.എ, കിലെ ചെയർമാൻ വി. ശിവൻകുട്ടി, എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം പി.കെ. അനിൽകുമാർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ എം.ഷജീന തുടങ്ങിയവർ സംബന്ധിക്കും. 

വിവിധ തൊഴിൽമേഖലകളെ കേന്ദ്രീകരിച്ചുള്ള പ്രദർശന-വിപണനമേളയും, സെമിനാറുകളും സമാപന പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. സെമിനാറുകളുടെ ഉദ്ഘാടനം 27ന് രാവിലെ 9.30ന് ആസൂത്രണബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ നിർവഹിക്കും. 

പി.എൻ.എക്സ്. 706/19

date