Skip to main content

പള്ളിപ്പുറം കോട്ട നാടിന് സമർപ്പിച്ചു 

കൊച്ചി : ശാസ്ത്രീയ സംരക്ഷണ പ്രവർത്തികൾ പൂർത്തിയാക്കിയ പള്ളിപ്പുറം കോട്ട മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നാടിന് സമർപ്പിച്ചു. നിരവധി പോരാട്ടങ്ങളുടെ  കേന്ദ്രങ്ങളിലൊന്നായിരുന്ന ഈ കോട്ട കേരളത്തിന്റെ രാഷ്ട്രീയ സാമ്പത്തിക ബന്ധങ്ങളെ നിർണ്ണായകമായി സ്വാധീനിച്ച ചരിത്ര സ്മാരകമാണ്. നമ്മുടെ സംസ്ക്കാരവും പൈതൃകവും പുതിയ തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. 

1507ലാണ് പോർച്ചുഗീസുകാരാണ് ആയ്ക്കോട്ട എന്നറിയപ്പെടുന്ന പള്ളിപ്പുറം കോട്ട പണിതുയർത്തിയത്.  ഷഡ്ഭുജാകൃതിയിൽ അവശേഷിച്ച കോട്ടയുടെ ഭാഗങ്ങൾ 1968 ലാണ് പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച് ഏറ്റെടുത്തത്. നാൽപ്പത് ലക്ഷം രൂപ മുതൽ മുടക്കിലാണ് സംരക്ഷണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. ഇതിന്റെ ഭാഗമായി കോട്ടയുടെ അതിർത്തികൾ തിട്ടപ്പെടുത്തി അടർന്ന് പോയ കുമ്മായത്തേപ്പുകളും  പുനസ്ഥാപിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി  ഭിന്നശേഷികാർക്കായി ശുചി മുറികളും  സ്ഥാപിച്ചിട്ടുണ്ട്. 

വൈപ്പിൻ എം എൽ എ എസ്.ശർമ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ ജോഷി, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് പി.കെ. രാധാകൃഷ്ണൻ , വൈപ്പിൻ ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി ലൂയിസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രമണി അജയൻ,  വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ ലെനിൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാധിക സതീഷ് പഞ്ചായത്ത് മെമ്പർ മേരി ഷൈൻ, മുസിരിസ് പൈതൃക പദ്ധതി എം ഡി  പി. എം നൗഷാദ് പുരാവസ്തു പുരാരേഖ വകുപ്പ് ഡയറക്ടർ റെജികുമാർ ജെ, പുരാവസ്തുവകുപ്പ് കൺസർവേഷൻ എൻജിനിയർ എസ് ഭൂപേഷ് , പുരാവസ്തു വകുപ്പ് ഫീൽഡ് അസിസ്റ്റൻറ് കെ കെ അബ്ദുൽ ഹക്കിം, മഞ്ഞുമാതാ ബസലിക്ക റെക്ടർ ഡോ. ഫാദർ ജോൺസൺ പങ്കേത്ത് , സിഡിഎസ് ചെയർപേഴ്സൺ ഉഷാ സദാശിവൻ തുടങ്ങിയവർ പങ്കെടുത്തു

date