Skip to main content

എറണാകുളം അറിയിപ്പുകള്‍1

ലോക വനിതാ ദിനാഘോഷം;

വനിതാ കമ്മീഷന്‍ സ്ത്രീകളെ ആദരിക്കുന്നു

കൊച്ചി: സംസ്ഥാന വനിതാ കമ്മീഷന്റെ  ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വനിതാ ദിനം ആഘോഷിക്കുന്നു.  ഇന്ന് (07.03.2019) ഉച്ചക്ക് രണ്ട് മണി മുതല്‍ എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടികള്‍ ആരോഗ്യ-സാമൂഹ്യനീതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി   കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. പ്രതികൂല സാഹചര്യങ്ങളോട് പൊരുതി അതിജീവനത്തിന്റെ പോരാളികളായി ആത്മവിശ്വാസത്തിന്റെ മാതൃകകളായി വിവിധ മേഖലകളില്‍ വിജയം കൈവരിച്ച്  വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന സ്ത്രീകളെ ചടങ്ങില്‍ ആദരിക്കും. മത്സ്യബന്ധന-തുറമുഖ എന്‍ജീയനിറിംഗ് കശുവണ്ടി വ്യവസായ  വകുപ്പ് മന്ത്രി  ജെ മേഴ്‌സിക്കുട്ടിയമ്മ അവാര്‍ഡ് ദാനം നിര്‍വ്വഹിക്കും.വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫെയ്ന്‍ ചടങ്ങില്‍  അധ്യക്ഷത വഹിക്കും. 

കാര്‍ത്ത്യായനി അമ്മ, രേഖാ കാര്‍ത്തികേയന്‍, ധന്യാ സനല്‍, ശ്രദ്ധാപ്രസാദ്, വിജി, ശോഭ, ബിന്ദു, തങ്കമ്മ വര്‍ഗീസ്, സെലസ്‌ററീന റെബല്ലോ, ഹനാന്‍ എന്നിവരെയാണ് ആദരിക്കുന്നത്.

 

പ്രായമേറിയ വൃദ്ധരെയും ചടങ്ങില്‍  ആദരിക്കും.  തുടര്‍ന്ന് സ്ത്രീകളുടെ ശിങ്കാരിമേളം നടക്കും. പാലക്കാട് സഹജ ഗ്രൂപ്പ് അവതരിപ്പിക്കുന്ന പെണ്‍കുട്ടികളുടെ തീം സോങ്, അടുക്കള ഗാനം, നാടകം, ശ്രീജ പളളത്തിന്റെ ചിത്രപ്രദര്‍ശനം, ശൈലജയുടെ നാടന്‍പാട്ട്, പ്രതിജ്ഞന്‍ അവതരിപ്പിക്കുന്ന മാജിക് എന്നിവയും ഉണ്ടായിരിക്കും കൊച്ചി മേയര്‍ സൗമിനി ജെയിന്‍ മുഖ്യാതിഥിയാവും. ഹൈബി ഈഡന്‍ എംഎല്‍എ, വനിതാ കമ്മീഷന്‍ അംഗങ്ങളായ അഡ്വ എം. എസ്. താര, ഇ. എം. രാധ, ഡോ. ഷാഹിദാ കമാല്‍, അഡ്വ. ഷിജി ശിവജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുളള, വനിതാ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി പി. ഉഷാറാണി, ഡയറക്ടര്‍ വി.യു. കുര്യാക്കോസ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കെ.ദീപ തുടങ്ങിയവര്‍ സംസാരിക്കും.

 

അലുമ്‌നി പൊതുയോഗം

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് രസതന്ത്ര വിഭാഗം മാര്‍ച്ച് 10-ന് രാവിലെ 9.30 ന് രസതന്ത്ര അലുമ്‌നി പൊതുയോഗം സംഘടിപ്പിക്കുന്നു. മഹാരാജാസ് കോളേജ് കെമിസ്ട്രി പൂര്‍വ്വ വിദ്യാര്‍ഥിയും പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ധനുമായ ഡോ.വി.പി.ഗംഗാധരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍ച്ച് എട്ടിന് വൈകിട്ട് 5.30 ന് മുമ്പായി ഡോ.നീന ജോര്‍ജ് (9895310103) നമ്പരില്‍ ബന്ധപ്പെടുക.

date