Skip to main content

എറണാകുളം അറിയിപ്പുകള്‍2

ഫാം പോണ്ട് നിർമ്മിച്ചു

 

കൊച്ചി: വടക്കേക്കര ഗ്രാമപഞ്ചായത്ത് 2018-19 തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പതിമൂന്നാം വാർഡ് കട്ടത്തുരുത്ത് കരയിൽ ഫാം പോണ്ട് നിർമ്മിച്ചു. നിർമ്മാണോദ്ഘാടനം വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം അംബ്രോസ് നിർവ്വഹിച്ചു. കടുത്ത വേനലിലും നിലവിലുള്ള കുളങ്ങൾ ഓരോന്നായി മൂടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഫാം പോണ്ട് നിർമ്മാണം നടക്കുന്നത്. എതാണ്ട് 380 ഓളം തൊഴിൽ ദിനങ്ങളാണ് ഫാം പോണ്ടിന്റെ നിർമ്മാണത്തിലൂടെ തൊഴിലാളികൾക്ക് ലഭിക്കുന്നത്. വടക്കേക്കര കട്ടത്തുരുത്ത് മങ്ങാടൻ കാട്ടിൽ വിനോദാണ് കുളത്തിന്റെ നിർമ്മാണത്തിന് സ്ഥലം അനുവദിച്ചത്. 

 

ഇൻസിനറേറ്റർ സ്ഥാപിച്ചു

 

അങ്കമാലി : അങ്കമാലി നഗരസഭ 2018-19 വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴ് ലക്ഷം രൂപ ചെലവഴിച്ച് താലൂക്കാശുപത്രിയിൽ ആധുനിക രീതിയിലുള്ള ഇൻസിനറേറ്റർ സ്ഥാപിച്ചു.ആശുപത്രിയിലെ മെഡിക്കൽ മാലിന്യങ്ങളും ഭക്ഷണ അവശിഷ്ടങ്ങളും ഉൾപ്പെടെ സംസ്ക്കരിക്കാൻ കഴിയുന്ന ഉപകരണമാണ് ഇൻസിനറേറ്റർ. ഒരു മണിക്കൂറിൽ ഇത്തരത്തിലുള്ള 50 കിലോ മാലിന്യം സംസ്ക്കരിക്കാൻ കഴിയും. 40 അടി ഉയരത്തിൽ പുക കുഴൽ സ്ഥാപിച്ചിരിക്കുന്നതിനാൽ പുകശല്യവും ഒഴിവാക്കാൻ കഴിയും അസെപ്റ്റിക്ക് സിസ്റ്റംസ് എന്ന കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടേതാണ് ഇൻസിനറേറ്റർ. 3 വർഷത്തേക്കുള്ള അറ്റകുറ്റപണികളുടെ ചുമതലയും കമ്പനിക്കാണ്

താലൂക്കാശുപത്രി അങ്കണത്തിൽ ചെയർപേഴ്സൺ എം.എ.ഗ്രേസി ടീച്ചർ ഉദ്ഘാടനം ചെയ്തു.ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പുഷ്പമോഹൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ബിജു പൗലോസ്, ഷോബി ജോർജ്, കൗൺസിലർമാരായ റീത്തപോൾ, ടി.ടി.ദേവസ്സികുട്ടി, ടി. വൈ. ഏല്യാസ് എന്നിവർ പ്രസംഗിച്ചു. 

date