Skip to main content
സ്ത്രീ സമൂഹത്തിന്റെ ഉയര്‍ത്തെഴുന്നേല്പിന്റെ കാലഘട്ടം   മന്ത്രി പി. തിലോത്തമന്‍

സ്ത്രീ സമൂഹത്തിന്റെ ഉയര്‍ത്തെഴുന്നേല്പിന്റെ കാലഘട്ടം  മന്ത്രി പി. തിലോത്തമന്‍

 

 

കാലങ്ങളായി അനുഭവിച്ചു വന്ന അടിമത്വത്തില്‍ നിന്നും സ്ത്രീ സമൂഹത്തിന്റെ ഉയര്‍ത്തെഴുന്നേല്പിന്റെ കാലഘട്ടമാണിതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍. ലോകവനിതാ ദിനത്തോടനുബന്ധിച്ച് കട്ടപ്പന നഗരസഭാ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തില്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച വനിതാദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരികുകയായിരുന്നു അദ്ദേഹം.  അസമത്വത്തിനെതിരെ ചെറുതും വലുതുമായ ചെറുത്തു നില്പും ഉജ്ജ്വലമായ പോരാട്ടവും കൊണ്ട് സ്ത്രീ സമൂഹത്തില്‍ നവോത്ഥാനത്തിന് തുടക്കം കുറിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ ഉന്നതമാനങ്ങള്‍ ലക്ഷ്യമിട്ട് വനിതകള്‍ക്കായി കോടിക്കണക്കിന് രൂപ നീക്കിവച്ചുള്ള ജെന്‍ഡര്‍ ബജറ്റാണ് സര്‍ക്കാര്‍ ഇത്തവണ നടപ്പാക്കിയത്. സ്ത്രീ പുരുഷ സമത്വത്തിലൂന്നിയ അര്‍ദ്ധനാരീശ്വര സങ്കല്‍പം പോലും വ്യക്തമാക്കുന്നത്  സ്ത്രീയും പുരുഷനും തുല്യരാകുമ്പോള്‍ മാത്രമേ ഒരു തികഞ്ഞ മനുഷനാകൂ എന്നാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

 

യോഗത്തില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജോയ്‌സ് ജോര്‍ജ് എം.പി.മുഖ്യാതിഥി ആയിരുന്നു. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സന്‍ രാജമ്മ രാജന്‍ വനിതാ ദിന സന്ദേശം നല്കി. നഗരസഭ മുന്‍ ചെയര്‍മാന്‍ മനോജ്.എം.തോമസ്, സി സി എസ് ചെയര്‍പേഴ്‌സണ്‍ ഗ്രേയ്‌സ്‌മേരി ടോമിച്ചന്‍,  കൗണ്‍സിലര്‍മാര്‍, എ.ഡി. ഡി.എം.സി ഷാജിമോന്‍ പി.എ, ഷൈനി ജിജി, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സ്ത്രീ ശാക്തീകരണം പ്രമേയമാക്കിയുള്ള കുടുംബശ്രീ ജെന്‍ഡര്‍ വിഭാഗം രംഗശ്രീ കിളികളും വേടന്‍മാരും എന്ന ലഘുനാടകം അവതരിപ്പിച്ചു.  റെസ്‌പെക്ട് ഹെര്‍ എക്‌സ്‌പേര്‍ട്ടി എന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം , ട്രാന്‍സ്‌ജെന്‍ഡറുമായി മുഖാമുഖം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.

date