Skip to main content

സിഗ്‌നേച്ചര്‍ വാള്‍ ഉദ്ഘാടനം ചെയ്തു

കാക്കനാട്: 'ഒരു വോട്ടര്‍ പോലും ഒഴിവാക്കപ്പെടരുത്' എന്ന തലക്കെട്ടോടെ സിവില്‍ സ്‌റ്റേഷനില്‍ സ്ഥാപിച്ചിരിക്കുന്ന സിഗ്‌നേച്ചര്‍ വാള്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ള ഉദ്ഘാടനം ചെയ്തു. 'കം ആന്റ് വോട്ട് ഫോര്‍ അവര്‍ കണ്‍ട്രി' എന്നെഴുതി ഒപ്പിട്ടാണ് കളക്ടര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഒരു വോട്ടര്‍ക്ക് തെരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള അവരുടെ കാഴ്ചപ്പാടുകള്‍ രാഷ്ട്രീയമില്ലാതെ സിഗ്‌നേച്ചര്‍ വാളിലൂടെ അറിയിക്കാം. സിവില്‍ സ്‌റ്റേഷന്‍ കൂടാതെ എല്ലാ താലൂക്കുകളിലും സിഗ്‌നേച്ചര്‍ വാളുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഹരിത പെരുമാറ്റച്ചട്ടം അനുസരിച്ച് തുണിയിലാണ് വാള്‍ തീര്‍ത്തിരിക്കുന്നത്.

 

ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പി.ഡി ഷീലാ ദേവി, സ്വീപ് ജില്ലാ നോഡല്‍ ഓഫീസര്‍ ബീന പി. ആനന്ദ് എന്നിവരോടൊപ്പം സിവില്‍ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍, മറ്റ് ജീവനക്കാര്‍ എന്നിവരും സിഗ്‌നേച്ചര്‍ വാളില്‍ അവരുടെ അഭിപ്രായങ്ങള്‍ എഴുതി ഒപ്പിട്ടു.

date