Skip to main content

എറണാകുളം - അറിയിപ്പുകള്‍

ധനസഹായ വിതരണം

 

കാക്കനാട്: 2018ലെ മഹാപ്രളയത്തില്‍ ഭാഗികമായി വീട് തകര്‍ന്നവര്‍ക്കുള്ള ധനസഹായ വിതരണം പുരോഗമിച്ചു വരികയാണ്. ധനസഹായത്തിന് അര്‍ഹരായ ആളുകളുടെ പേര് വിവരങ്ങള്‍ ernakulam.gov.in എന്ന എറണാകുളം ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രളയവുമായി ബന്ധപ്പെട്ട് ധനസഹായം ലഭിക്കുന്നതിനായി പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും അപ്പീല്‍ സമര്‍പ്പിക്കുന്നതിനുമായുള്ള തീയതി അവസാനിച്ചു. നിലവില്‍ പുതിയ അപേക്ഷകളും അപ്പീലുകളും സ്വീകരിക്കുന്നതല്ല. പരിശോധന കഴിഞ്ഞ് തീരുമാനമെടുത്ത കേസുകളില്‍ പുന:പരിശോധന ഇല്ലാത്തതാണ്. കൂടാതെ അനുവദിച്ച തുക വിവിധ കാരണങ്ങളാല്‍ ബാങ്കുകളില്‍ നിന്നും മടങ്ങി വന്നിട്ടുള്ളതുമായ ആളുകളുടെ ലിസ്റ്റും എറണാകുളം ജില്ലയുടെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഈ ലിസ്റ്റില്‍ പേരുള്ളവര്‍ ബാങ്ക് പാസ്ബുക്ക്, റേഷന്‍ കാര്‍ഡ് എന്നിവയുമായി വില്ലേജ് ഓഫീസറെ സമീപിക്കേണ്ടതാണൈന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

 

ലോക ഉപഭോക്തൃ ദിനം ആചരിച്ചു

 

കാക്കനാട്: മാര്‍ച്ച് 15 ലോക ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ പരിപാടികള്‍ നടന്നു. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന പരിപാടി കേരള ഹൈക്കോടതി ജസ്റ്റിസ് അനു ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. ഉപഭോക്തൃ സംരക്ഷണത്തിന്റെ പ്രാധാന്യം സംബന്ധിച്ച് അഡ്വ. ടി.ബി ബിനു മുഖ്യപ്രഭാഷണം നടത്തി.

 

ലീഗല്‍ മെട്രോളജി മധ്യമേഖല ഡെപ്യൂട്ടി കണ്‍ട്രോളര്‍ ആര്‍. റാം മോഹന്‍, പെട്രോളിയം ട്രേഡേഴ്‌സ് ഫെഡറേഷന്‍ സെക്രട്ടറി രാധാകൃഷ്ണന്‍ മേലോത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ഇബ്രാഹിം, അസിസ്റ്റന്റ് കണ്‍ട്രോളര്‍ ബി.എസ് ജയകുമാര്‍, സുജ ജോസഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

സൈബര്‍ശ്രീ, സിഡിറ്റില്‍ മാറ്റ്‌ലാബ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

 

കൊച്ചി: പട്ടികജാതി വികസന വകുപ്പിനു വേണ്ടി സിഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീ സെന്ററില്‍ മാറ്റ്‌ലാബ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം അംബേദ്കര്‍ ഭവനില്‍ ഏപ്രിലില്‍ ആരംഭിക്കുന്ന പരിശീലനത്തിന് 20നും 26നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. 

നാലുമാസത്തെ പരിശീലനത്തിന് ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം/ എം.സി.എ പാസ്സായവര്‍/പ്രസ്തുത കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ചവര്‍ക്കും /ബി.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക്‌സ്) പാസ്സായവര്‍ക്കും അപേക്ഷിക്കാം. പ്രതിമാസം 5000 രൂപ സ്‌റ്റൈപന്റ് ലഭിക്കും. വിശദവിവരങ്ങളും അപേക്ഷാ ഫോറവും wwww.cybesrri.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

 

വിദ്യാഭ്യാസയോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള ശരിപ്പകര്‍പ്പും  പൂരിപ്പിച്ച അപേക്ഷയും  മാര്‍ച്ച് 25നു മുമ്പായി സൈബര്‍ശ്രീ സെന്റര്‍, അംബേദ്കര്‍ ഭവന്‍, മണ്ണന്തല പി.ഒ., തിരുവനന്തപുരം695015 വിലാസത്തില്‍ ലഭിക്കണം. പൂരിപ്പിച്ച അപേക്ഷയും മറ്റ് രേഖകളും cybesrrtiraining@gmail.comവിലാസത്തില്‍ ഇമെയില്‍ അയക്കാം.  ഫോണ്‍ 8281627887, 9947692219

date