Skip to main content

കഞ്ചാവുമായി അറസ്റ്റിൽ

കഞ്ചാവുമായി അറസ്റ്റിൽ

വിൽപനയ്ക്കായി കൊണ്ടുവന്ന 1.230 കിലോ കഞ്ചാവുമായി തിരുവനന്തപുരം പട്ടം പ്ലാമൂട് വിജിഭവനിൽ വിനോജ് എസ്. വി (30) എക്‌സൈസിന്റെ പിടിയിലായി. മരപ്പാലം ജംഗ്ഷനിൽ നിന്നാണ് പിടിയിലായത്. നഗരത്തിലെ കോളേജ്, സ്‌കൂൾ വിദ്യാർഥികൾക്ക് വിൽപനയ്ക്കായി തമിഴ്‌നാട്ടിലെ നാഗർകോവിലിൽ നിന്നാണ് ഇയാൾ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറായ എസ്. വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. എക്‌സൈസ് ഇൻസ്‌പെക്ടർ സി.പി. പ്രവീൺ, പ്രിവന്റീവ് ഓഫീസർമാരായ കൃഷ്ണരാജ്, കെ. രവീന്ദ്രൻ നായർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീലാൽ, ബിനു, പ്രകാശ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

പി.എൻ.എക്സ്. 952/19

date