Skip to main content

ലോകസഭ തിരഞ്ഞെടുപ്പ്:    പരിശീലനം നൽകി

ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സംഘത്തിന്റെ നേതൃത്വത്തിൽ എ.ഇ.ഒ,എസ്.എസ്.ടി, ഫ്ലൈയിങ് സ്‌ക്വാഡ് ,സർവൈലൻസ് ടീം, വീഡിയോ വ്യൂവിങ് ടീം തുടങ്ങിയവർക്കുള്ള  ് പരിശീലനം നൽകി.ജില്ലാ പ്ലാനിങ് ഓഫീസിൽ നടന്ന പരിശീലനത്തിൽ  വിവിധ നിയോജക മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന ഉദ്യോഗസ്ഥർ    പങ്കെടുത്തു. ഫിനാൻസ് ഓഫീസർ രജികുമാർ, മാസ്റ്റർ ട്രെയിനർ എസ്.എം ഫാമിൻ എന്നിവർ ക്ലാസ് നയിച്ചു. നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് മുമ്പ്  സ്ഥാനാർഥികളുടെ  പേരിൽ നടക്കുന്ന പ്രചരണങ്ങൾ  നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട തീയതി കഴിഞ്ഞുമുണ്ടെങ്കിൽ  അത് സ്ഥാനാർഥിയുടെ ചെലവിൽ ഉൾപ്പെടുത്തേണ്ടിവരും. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എ.ഇ.ഒമാർ നിരീക്ഷകന്   ദിവസവും റിപ്പോർട്ട് നൽകിയിരിക്കണം. ചെലവ് നിരീക്ഷണ ഓഫീസർ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ കണ്ണും ചെവിയുമാണെന്നും യോഗം വിശദീകരിച്ചു. ഫ്ലൈയിങ് സ്‌ക്വാഡിന് എട്ടുമണിക്കൂറാണ് ജോലി നിശ്ചയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിച്ചിരിക്കുമെന്നും പരിശീലനത്തിൽ അറിയിച്ചു. 

 

date