Skip to main content

വിദ്യാഭ്യാസ ആനുകൂല്യം 21 നകം അപേക്ഷ നല്‍കണം

പട്ടികജാതി വികസന വകുപ്പിന്റെ ഇ. ഗ്രാന്‍സ് വഴി ലഭ്യമാക്കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായ മുഴുവന്‍ ഒ.ഇ.സി, ഒ.ബി.സി, എസ്.ഇ.ബി.സി, വിഭാഗത്തില്‍പെടുന്ന അപേക്ഷകളും ക്ലെയിമുകളും ന്യൂനത പരിഹരിക്കേണ്ട അപേക്ഷകളില്‍ അവ പരിഹരിച്ചും മാര്‍ച്ച് 21 നകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്ക് അയക്കണമെന്ന് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അപേക്ഷകള്‍/ക്ലെയിമുകള്‍ അയക്കുവാന്‍ കാലതാമസം വരുത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പു മേധാവികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date