Skip to main content

അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം 

 

    ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാലത്ത് കമ്പ്യൂട്ടര്‍ശേഷി വികസനത്തിനുള്ള പ്രത്യേക പരിശീലന പരിപാടി സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ ഏപ്രില്‍ ആദ്യവാരം ആരംഭിക്കും. ഗ്രാഫിക് ഡിസൈനിങ്ങ്, വെബ് ഡിസൈനിങ്ങ്, ബേസിക് ഇലക്ട്രോണിക്സ് ആപ്ലിക്കേഷന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ സര്‍വീസിങ്ങ് എന്നീ മേഖലകള്‍ സംബന്ധിച്ച പരിശീലനമാണ് നല്‍കുക.  
ടൈലറിങ്ങ്, ചുരിദാര്‍ & ഗാര്‍മെന്റ്സ് മെയ്ക്കിങ്ങ്, ആഭരണ നിര്‍മാണം എന്നീ ഫാഷന്‍ ടെക്നോളജി മേഖലയിലും പരിശീലന ക്ലാസ്സുകള്‍ നടത്തും.  മുതിര്‍ന്ന പൗര•ാര്‍ക്കുള്ള വ്യക്തിഗത കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ് പരിശീലനവും ഏപ്രില്‍ ആദ്യവാരം ആരംഭിക്കും. താല്‍പര്യമുള്ളവര്‍ നേരിട്ട് ഹാജരാവണം.  ഫോണ്‍ : 0495 2370026.   

date