Skip to main content

സൗജന്യ എന്‍ട്രന്‍സ് ക്രാഷ് കോഴ്സ്

 

പട്ടികജാതി വികസന വകുപ്പിന്റെ ഈസ്റ്റ്ഹില്ലിലുള്ള   ഗവ. പ്രീ-എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പട്ടിക വിഭാഗത്തിലും പിന്നോക്ക വിഭാഗത്തിലും പെട്ടവര്‍ക്കായി എന്‍ട്രന്‍സ് സൗജന്യ ക്രാഷ് കോച്ചിംഗ് ക്ലാസ് ആരംഭിക്കും. വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പിന്നോക്ക വിഭാഗക്കാര്‍ക്ക് വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. ഏപ്രില്‍ ഒന്ന് മുതലായിരിക്കും ക്ലാസ്സുകള്‍. 
      താല്‍പര്യമുള്ളവര്‍ ജാതി, വരുമാനം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും എസ്.എസ്.എല്‍.സി പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് എന്‍ട്രന്‍സ് കമ്മീഷണര്‍ക്കയച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, പൂര്‍ണ്ണ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം പ്രിന്‍സിപ്പാള്‍,  പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍ ഈസ്റ്റ് ഹില്‍, വെസ്റ്റ്ഹില്‍ പി.ഒ, കോഴിക്കോട് -5 എന്ന വിലാസത്തില്‍ മാര്‍ച്ച് 26 നകം  അപേക്ഷിക്കണം.  ഫോണ്‍ - 0495 2381624.

date