Skip to main content

അനധികൃത പണമിടപാടുകള്‍ തിരഞ്ഞെടുപ്പ് ഓഫീസറെ അറിയിക്കണം

ഒരു ലക്ഷത്തിലധികം രൂപ പിന്‍വലിക്കല്‍, സംശയാസ്പദമായ സാഹചര്യത്തില്‍ നടക്കുന്ന ഇടപാടുകള്‍ എന്നിവ അതത് ദിവസം തന്നെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറെ അറിയിക്കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പത്ത് ലക്ഷത്തിലധികമുള്ള പണം നിക്ഷേപം, പിന്‍വലിക്കല്‍ എന്നിവയും രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടുകളില്‍ വരുന്ന സംശയാസ്പദമായ ഇടപാടുകളും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറെ അറിയിക്കണം. യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ കെ.എസ് അഞ്ജു, ഫിനാന്‍സ് ഓഫിസര്‍ എം.കെ രാജന്‍, ലീഡ്ബാങ്ക് മാനേജര്‍ ശിവദാസന്‍ കെ.എം എന്നിവര്‍ പങ്കെടുത്തു.

date