Skip to main content

വെസ്റ്റ് നൈല്‍ പനിയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ല - ജില്ലാ കലക്ടര്‍

 

വെസ്റ്റ് നൈല്‍ പനിയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പനി നിയന്ത്രണ വിധേയമാണെന്നും  ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു.   മറ്റാര്‍ക്കും രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ല.  രോഗം തടയാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യമേഖലയിലെ ജീവനക്കാര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും  കലക്ടര്‍ പറഞ്ഞു.     
അശുദ്ധ ജലത്തില്‍ വളരുന്ന ക്യൂലക്‌സ് കൊതുകുകളാണ് രോഗംപരത്തുന്നത്. കൊതുക നിര്‍മാര്‍ജ്ജന, നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പക്ഷികളില്‍ നിന്നും കൊതുകു വഴി മനുഷ്യരിലേക്ക് പടരുന്ന വൈറസാണ്  വെസ്റ്റ് നൈല്‍ പനിക്ക് കാരണം.   മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പകരില്ല. പനി, തലവേദന, ഛര്‍ദ്ദി, തൊലിപ്പുറത്തുള്ള പാടുകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങള്‍ മണ്ണിട്ട് മൂടിയോ, മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചോ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് ജില്ല കലക്ടര്‍ പറഞ്ഞു.
വെസ്റ്റ് നൈല്‍ പനിക്കെതിരായ മുന്‍കരുതലുകള്‍  
•    കൊതുക് വളരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക. ടോയ്‌ലെറ്റുകളുടെ വെന്റ് പൈപ്പുകള്‍ക്ക് വല ഇട്ട് കൊതുകുകളെ അകറ്റുക. സെപ്റ്റിക് ടാങ്കിന്റെ അരികുകളില്‍ ഗ്യാപ്പ് ഉണ്ടെങ്കില്‍ സിമന്റ് ഇട്ടു ഗ്യാപ്പ് അടക്കുക.
•    മലിന ജലം ശരിയായി സംസ്‌കരിക്കുക. ജലാശയങ്ങളില്‍ ഗപ്പി മത്സ്യം
•    വളര്‍ത്തുക. ഓടകളില്‍ മലിന ജലം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. ഓടകള്‍ വൃത്തിയാക്കി മൂടിയിടണം
•    വ്യക്തിഗത സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക.  വീടുകളിലും സ്ഥാപനങ്ങളിലും പരിസരങ്ങളിലും തോട്ടങ്ങളിലുമുള്ള
•    കൊതുകുവളരാന്‍ സാധ്യതയുള്ള വെള്ളക്കെട്ടുകള്‍ നീക്കം ചെയ്യണം.
•    പക്ഷികള്‍ക്ക് (വീട്ടില്‍ വളര്‍ത്തുന്നവ  ഉള്‍പ്പെടെയുള്ളവ) അസുഖങ്ങള്‍ ഉള്ളതായി  ശ്രദ്ധയില്‍പ്പെടുകയോ, ചാവുകയോ ചെയ്താല്‍ തൊട്ടടുത്തുള്ള മൃഗസംരക്ഷണ വകുപ്പ് അധികൃതരെയോ ആരോഗ്യവകുപ്പ് അധികൃതരെയോ വിവരം അറിയിക്കുക.

 

date