Skip to main content

ആദിവാസി മേഖലയില്‍ ആദ്യ എഫ്.എല്‍.സി പരിശീലനം നല്‍കി

 

     സാമ്പത്തിക സാക്ഷരത, സാമ്പത്തിക ആസൂത്രണം എന്നീ വിഷയങ്ങളില്‍ ആദിവാസി മേഖലയിലെ പ്രതിനിധികള്‍ക്ക് കുടുംബശ്രീ പരിശീലനം നല്‍കി. ജില്ലയില്‍ ആദ്യമായാണ് എഫ്.എല്‍.സിയുടെ ഭാഗമായി പരിശീലനം സംഘടിപ്പിക്കുന്നത്. ആദിവാസി പ്രാതിനിധ്യമുള്ള പഞ്ചായത്തുകളിലെ സിഡിഎസുമാര്‍, ആനിമേറ്റര്‍മാര്‍, എസ്ടി പ്രൊമോട്ടര്‍മാര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്. ബാങ്കിങ് നടപടികള്‍ പരിചയപ്പെടുത്തുകയും ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരെ അതെടുപ്പിക്കുകയുമാണ് ലക്ഷ്യങ്ങള്‍. ലേര്‍ണിങ് ലിങ്ക്‌സ് ഫൗണ്ടേഷന്‍ ഇന്‍സ്റ്റിട്യൂഷന്‍ ട്രെയിനര്‍ ടി. ഫഹദാണ് പരിശീലനം നല്‍കിയത്. പി.എം.യു പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ മുഹമ്മദ് ഷാനു സംസാരിച്ചു. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലനത്തില്‍ 70 പേര്‍ പങ്കെടുത്തു. ആദിവാസി വകുപ്പിന്റെ സഹകരണത്തോടെ പി.എം.സിയാണ് പരിശീലനം സംഘടിപ്പിച്ചത്.

 

date