Skip to main content

സെക്ടര്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി

 

ലേക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ സെക്ടര്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. തെരഞ്ഞെടുപ്പിന് മുന്നോടിയായും തെരഞ്ഞെടുപ്പ് ദിവസവും ഓഫീസര്‍മാര്‍ നിര്‍വ്വഹിക്കേണ്ട ചുമതലകളെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും പരിശീലന ക്ലാസില്‍ വിശദീകരിച്ചു. തെരഞ്ഞെടുപ്പ് നടത്തിപ്പ്, നിയമപാലനം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം, വോട്ടിംഗ് പ്രക്രിയ, ഇ വി എം മെഷീന്റെ പ്രവര്‍ത്തനം, ഏകോപനം, സ്വീപ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ക്ലാസില്‍ വിശദീകരിച്ചു. പോളിംഗ് യന്ത്രങ്ങള്‍ കണക്ട് ചെയ്യുന്നതിനെക്കുറിച്ചും വിവിപാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും പരിശീലനം നല്‍കി. 

അപ്പലറ്റ് അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ പി എന്‍ പുരുഷോത്തമന്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.  സംസ്ഥാന തെരഞ്ഞെടുപ്പ് പരിശീലകരായ പി എന്‍ പത്മനാഭന്‍ (ജൂനിയര്‍ സൂപ്രണ്ട്), പി സുനില്‍ കുമാര്‍ (ജൂനിയര്‍ സൂപ്രണ്ട്),  പി പ്രേംരാജന്‍ (ജൂനിയര്‍ സൂപ്രണ്ട്), പി സുനില്‍ കുമാര്‍ (കണ്ണൂര്‍ വില്ലേജ് ഓഫീസര്‍), പി കെ പ്രമോദ് (അപ്പലറ്റ് എച്ച്എംഒ) എന്നിവര്‍ വിവിധ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.

 

date