Skip to main content

വോട്ടര്‍മാരെ തേടി വോട്ടുവണ്ടി നാളെ യാത്ര തുടങ്ങും

 

   ലോകസഭ തെരഞ്ഞെടുപ്പില്‍ പരാമവധി വോട്ടര്‍മാരെ പോളിങ് സ്‌റ്റേഷനിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വോട്ടുവണ്ടി നാളെ (മാര്‍ച്ച് 21) യാത്ര തുടങ്ങും. ജില്ലാതല ഫ്‌ളാഗ് ഓഫ് വൈകീട്ട് കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ നിര്‍വഹിക്കും. നഗര ഗ്രാമ വീഥികളിലൂടെ യാത്ര ചെയ്തു വോട്ടര്‍മാരെ സമ്മതിദായകാവകാശത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്ക്കരിക്കുകയാണ് ലക്ഷ്യം. ഇതിനായി വോട്ടുവണ്ടിയില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷിനും വിവിപാറ്റ് ഉപകരണവും പ്രത്യേകം സജ്ജമാക്കും. ജില്ല മുഴുവന്‍ സഞ്ചരിക്കുന്ന വോട്ടുവണ്ടി വോട്ടിങ് പ്രക്രിയ പരിചയപ്പെടാന്‍ പൊതുജനങ്ങള്‍ക്ക് അവസരവും നല്‍കും. ജില്ലാതല പരിപാടിയില്‍ സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, എ.ഡി.എം കെ. അജീഷ്, ജില്ലാതല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.   

date