Skip to main content

മെഡിക്കൽ കോളജിൽ സന്ധിരോഗ ചികിത്സയ്ക്കുള്ള പ്രത്യേക ക്ലിനിക്ക് ആരംഭിച്ചു

ആലപ്പുഴ: ഗവ. ടി.ഡി മെഡിക്കൽ കോളജിലെ ശിശുരോഗ വിഭാഗത്തിലെ കീഴിൽ കുട്ടികളുടെ സന്ധിരോഗ ചികിത്സയ്ക്കുള്ള പ്രത്യേക ക്ലിനിക്ക് ആരംഭിച്ചു. മുതിർന്നവരിൽ കാണുന്ന സന്ധിരോഗങ്ങളുടെ 10 മുതൽ 20 ശതമാനം വരെ 12 വയസിന് മുമ്പ് തന്നെ ആരംഭിക്കും. ഇവ കണ്ടുപിടിച്ച് ശരിയായ ചികിത്സ നേരത്തെ തന്നെ തുടുങ്ങുകയും കൃത്യമായ തുടർചികിത്സ അനുവർത്തിക്കുകയും ചെയ്യുന്നത് ഭാവിയിൽ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങൾ ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. ഈ ലക്ഷ്യത്തോടെയാണ് ആലപ്പുഴ മെഡിക്കൽ കോളജിൽ പുതുതായി ശിശുരോഗവിഭാഗത്തിൽ റുമറ്റോളജി ക്ലിനിക്ക്്  ആരംഭിച്ചത്.  ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ.പുഷ്പലത നിർവഹിച്ചു. വെല്ലൂർ സി.എം.സി മോഡിക്കൽ കോളജിൽ പ്രത്യേക പരിശീലനം നേടിയ ഡോ.പ്രീതി എസ്.പിള്ളയുടെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും  രാവിലെ 11 മുതൽ ഒന്നുവരെ ശിശുരോഗ വിഭാഗം ഒ.പിയിൽ ക്ലിനിക്ക് പ്രവർത്തിക്കും. 

 

ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ് ഇന്ന്

 

ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ്  ഇന്ന് (മാർച്ച് 20)  രാവിലെ 11 മണിക്ക് കളക്‌ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ നടക്കും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ പരിഗണിക്കും

date