Skip to main content

പ്രിന്റിങ് പ്രസ്സുടമകളും രാഷ്ട്രീയ കക്ഷികളും നിബന്ധനങ്ങള്‍ പാലിക്കണം

തെരഞ്ഞെടുപ്പ് പ്രചാരണ ഉപാധികള്‍ തയ്യാറാക്കുന്നതിന് പ്രിന്റിങ് പ്രസ്സുടമകളും   രാഷ്ട്രീയ കക്ഷികളും നിബന്ധനങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രിന്റ് ചെയ്യുന്ന ലഘുലേഖകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവയില്‍ പ്രിന്റിങ്ങ് സ്ഥാപനത്തിന്റെ പേര്, മേല്‍വിലാസം, കോപ്പികളുടെ എണ്ണം, എന്നിവക്കൊപ്പം പ്രിന്ററുടെ പേര്  പബ്ലിക്കേഷന്‍, വിലാസം തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തണം.  പ്രിന്റ് ചെയ്യുന്നതിനു മുമ്പായി പബ്ലിഷറുടെ ഐഡന്റിറ്റി സംബന്ധിച്ച് ഡിക്ലറേഷന്‍ വ്യക്തിപരമായി അറിയുന്ന രണ്ട് പേര്‍  സാക്ഷ്യപ്പെടുത്തി പ്രസ്സുടമ സൂക്ഷിക്കണം. പ്രിന്റ് ചെയ്ത് മൂന്ന് ദിവസത്തിനകം  ഇനത്തിന്റെ നാല് കോപ്പിയും ബില്‍ രേഖകളും മറ്റ് വിശദ വിവരങ്ങളും  പ്രസ്സുടമ സൂക്ഷിക്കുകയും ഇലക്ഷന്‍ കമ്മീഷന്റെ നിരീക്ഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന മുറക്ക് ഹാജരാക്കുകയും വേണം. ഇവക്കൊപ്പം പോസ്റ്ററുകള്‍, ലഘുലേഖകള്‍,  പരസ്യ പ്രസ്താവനകള്‍ എന്നിവയുടെ എത്ര പ്രതികള്‍ അച്ചടിച്ചുവെന്നും അതിന് എന്ത് പ്രതിഫലമാണ്  ഈടാക്കിയതെന്നും സംബന്ധിച്ച് കമ്മീഷന്‍ നിര്‍ണയിച്ചിട്ടുള്ള ഫോറത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി ഒപ്പുവെച്ച് ജില്ലാ കളക്ടര്‍ക്ക്  സമര്‍പ്പിക്കണം. പ്രിന്റിംഗ് സംബന്ധിച്ച് ജനപ്രാതിനിത്യ നിയമം, പി.ആര്‍.ബി നിയമം എന്നിവ അനുശാസിക്കുന്ന നിബന്ധനകളും കര്‍ശനമായി പാലിക്കണം. അടിയന്തര നിബന്ധന  ലംഘിക്കുന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമ നടപടികള്‍  സ്വീകരിക്കുമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസറായ കലക്ടര്‍ അറിയിച്ചു.

 

date