Skip to main content

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംശാദായം   ഓണ്‍ലൈനായി അടക്കാം 

 

    കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കും ഉടമകള്‍ക്കും അംശാദായം  പൂര്‍ണമായും ഓണ്‍ലൈനായി അടക്കാവുന്നതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അക്ഷയ സെന്‍ററുകളിലൂടെ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസ് നല്‍കിയും ഫ്രണ്ട്സ് ജനസേവന കേന്ദ്രത്തിലൂടെയും സൗജന്യമായി ക്ഷേമനിധി അംശാദായം അടയ്ക്കാവുന്നതാണ്.  ഇ-ഡിസ്ട്രിക്ട് പബ്ലിക് പേര്‍ട്ടലിലും (വുേെ://ലറശൃശെേരേ.സലൃമഹമ.ഴീ്.ശി) ലും വിഹിതം ഒടുക്കാം. ംംം.സാംംളേയ.ീൃഴ സൈറ്റില്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്/ ഇന്‍റര്‍നെറ്റ് ബാങ്കിങ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുടെ പേയ്മെന്‍റ് ഗേറ്റ് വഴിയോ, ബാങ്ക് ശാഖകളിലൂടെയോ വാഹന നമ്പര്‍ നല്‍കി അംശാദായം അടയ്ക്കാം. ബോര്‍ഡ് സ്വന്തമായി തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും (സാംംളേയ) വിഹിതം അടക്കാവുന്നതാണ്.  ഫോണ്‍: 0491-2547437

date