Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

    കലക്ടറേറ്റില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഇരിക്കാന്‍ ഗുണനിലവാരമുള്ളതും ഈടുള്ളതുമായ കുഷ്യനോട് കൂടിയ 50 കസേരകള്‍ സ്ഥാപിക്കുന്നതിന് ജില്ലയിലെ അംഗീകൃത ഏജന്‍സികളില്‍ നിന്നും മൂന്ന് മോഡലുകളുടെ നികുതി ഉള്‍പ്പെടെ വില സൂചിപ്പിച്ചുകൊണ്ടുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 25 ന് വൈകിട്ട് മൂന്നിന് മുമ്പ് ജില്ലാ പ്ലാനിങ് ഓഫീസില്‍ എത്തിക്കണം. അന്നേ ദിവസം വൈകിട്ട് നാലിന് ക്വട്ടേഷനുകള്‍ തുറക്കും.  ജില്ലാ കലക്ടര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍, ഫിനാന്‍സ് ഓഫീസര്‍, എന്നിവരടങ്ങുന്ന സമിതിക്ക് ക്വട്ടേഷനുകള്‍ കാരണം കൂടാതെ നിരസിക്കുവാന്‍ അധികാരമുണ്ടായിരിക്കും. ക്വട്ടേഷന്‍ ഉറപ്പിക്കുന്ന സ്ഥാപനം ഏപ്രില്‍ 10 നകം തിരഞ്ഞെടുത്ത മോഡലിന്‍റെ 50 കസേര അസല്‍ ബില്ല് ഉള്‍പ്പെടെ ജില്ലാ പ്ലാനിങ് ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ പ്ലാനിങ് ഓഫീസര്‍ അറിയിച്ചു. 

date