Skip to main content

ട്രസ്റ്റി നിയമനത്തിന് അപേക്ഷിക്കാം

  

 

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പാലക്കാട് താലൂക്കിലെ കടുംതുരുത്തി മുനികുടം ക്ഷേത്രം, തേനാരി വില്ലേജ് മദ്ധ്യാരണ്യ ക്ഷേത്രം, ഒറ്റപ്പാലം താലൂക്കിലെ വല്ലപ്പുഴ വില്ലേജ് ഞാളൂച്ചിറ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലേക്ക് ട്രസ്റ്റിമാരായി തികച്ചും സന്നദ്ധ സേവനം ചെയ്യാനാഗ്രഹിക്കുന്ന ഹിന്ദുമത വിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്‍റ് കമ്മീഷണര്‍ക്ക് മാര്‍ച്ച് 30ന് വൈകീട്ട് 5 ന് മുമ്പായി നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം പാലക്കാട് അസിസ്റ്റന്‍റ് കമ്മീഷണറുടെ ഓഫീസ് ഒറ്റപ്പാലം ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ംംം.ാമഹമയമൃറല്മംീാെ.സലൃമഹമ.ഴീ്.ശി ലും ലഭിക്കും.

date