Skip to main content

ജില്ലയില്‍ വോട്ടര്‍ പട്ടിക പുതുക്കുവാനായി ലഭിച്ചത് 22576 അപേക്ഷകള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ വോട്ടര്‍ പട്ടിക പുതുക്കുവാനായി ഈ മാസം 18 വരെ ലഭിച്ചത് 22576 അപേക്ഷകള്‍. ഇതില്‍ 10403 അപേക്ഷകള്‍ സ്വീകരിച്ചു. ആവശ്യമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാതെ നല്‍കിയ അപേക്ഷകള്‍, നിലവില്‍ അതിര്‍ത്തി സംസ്ഥാനമായ കര്‍ണാടകയില്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍, തെറ്റായ വിവരങ്ങള്‍ നല്‍കിയവര്‍ എന്നിവരുടെ അപേക്ഷകള്‍ പരിഗണിച്ചില്ല. 
മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ നിന്നും ലഭിച്ച 4834 അപേക്ഷകളില്‍  1759 അപേക്ഷകള്‍ സ്വീകരിച്ചു. കാസര്‍കോട്‌നിയോജക മണ്ഡലത്തില്‍ നിന്നും ലഭിച്ച 4351 അപേക്ഷകളില്‍ 2172 എണ്ണമാണ് സ്വീകരിച്ചത്.4527 അപേക്ഷകളാണ് ഉദുമ മണ്ഡലത്തില്‍ നിന്നും ലഭിച്ചത്.ഇതില്‍ 2388 അപേക്ഷകള്‍ സ്വീകരിച്ചു. 4684 അപേക്ഷകളാണ് കാഞ്ഞങ്ങാടുനിന്നും ലഭിച്ചത്. ഇതില്‍ 2119 അപേക്ഷകള്‍ സ്വീകരിച്ചു. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 4180 അപേക്ഷകള്‍ ലഭിച്ചതില്‍ 1965 എണ്ണം സ്വീകരിച്ചു.

പേര് ചേര്‍ക്കുവാന്‍ ലഭിച്ചത് 17272 അപേക്ഷകള്‍

ജില്ലയില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുവാനായി ലഭിച്ച 17272 അപേക്ഷകളില്‍ 7411 അപേക്ഷകളാണു സ്വീകരിച്ചത്. മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ ലഭിച്ച  3612 അപേക്ഷകളില്‍ 1223 എണ്ണം സ്വീകരിച്ചു. കാസര്‍കോട് മണ്ഡലത്തില്‍ 3282 അപേക്ഷകളില്‍ 1469 എണ്ണവും ഉദുമ മണ്ഡലത്തില്‍ ലഭിച്ച 3606 അപേക്ഷകളില്‍ 1770 എണ്ണവും കാഞ്ഞങ്ങാട് മണ്ഡലത്തിലെ 3833 അപേക്ഷകളില്‍ 1700 എണ്ണവും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ലഭിച്ച 2933 അപേക്ഷകളില്‍  1249 എണ്ണവും സ്വീകരിച്ചു.

പ്രവാസികളില്‍ നിന്ന് ലഭിച്ചത് 975 അപേക്ഷകള്‍

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പ്രവാസികളുടെ 975 അപേക്ഷകളാണു ലഭിച്ചത്.  ഇതില്‍ 331 അപേക്ഷകള്‍ പരിഗണിച്ചു.  

പുതിയ ബൂത്തിലേക്ക് മാറാന്‍ അപേക്ഷിച്ചത് 785 പേര്‍

ഒരു മണ്ഡലത്തില്‍ നിന്നു താമസം മാറിയവര്‍ക്കു നിലവിലെ വിലാസത്തിലെ പോളിംഗ് ബൂത്തിലേക്ക് മാറാന്‍ 785 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 397 അപേക്ഷകള്‍ സ്വീകരിച്ചു. മഞ്ചേശ്വരം മണ്ഡലത്തില്‍ ലഭിച്ച 174 അപേക്ഷകളില്‍ 64 അപേക്ഷകള്‍ സ്വീകരിച്ചു. കാസര്‍കോട് മണ്ഡലത്തില്‍ നിന്നും ലഭിച്ച 242 അപേക്ഷകളില്‍ 142 എണ്ണം സ്വീകരിച്ചു. ഉദുമ മണ്ഡലത്തില്‍ നിന്നും ലഭിച്ച 133 അപേക്ഷകളിഇ 88 എണ്ണം സ്വീകരിച്ചു. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നിന്നും ലഭിച്ച 136 അപേക്ഷകകളില്‍ 48 എണ്ണം പരിഗണിച്ചു. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 100 അപേക്ഷകള്‍ ലഭിച്ചു. 55 എണ്ണം സ്വീകരിച്ചു.

പേര് തിരുത്തുവാന്‍ 2688 അപേക്ഷകള്‍

ജില്ലയില്‍ അഞ്ച് നിയോജക മണ്ഡലങ്ങളിലായി വോട്ടര്‍ പത്രികയില്‍ പേര് തിരുത്തുവാന്‍ ലഭിച്ചത് 2688 അപേക്ഷകള്‍. ഇതി 1854 അപേക്ഷകള്‍ സ്വീകരിച്ചു. മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും 554 പേര്‍ അപേക്ഷിച്ചു. 296 എണ്ണം സ്വീകരിച്ചു. കാസര്‍കോട് മണ്ഡലത്തില്‍  577 എണ്ണത്തില്‍ 428 എണ്ണം പരിഗണിച്ചു. ഉദുമയില്‍ 571 അപേക്ഷകളില്‍ 460 എണ്ണവും കാഞ്ഞങ്ങാട് 533 ല്‍ 323 എണ്ണവും തൃക്കരിപ്പൂരില്‍ 453 ല്‍ 347 എണ്ണവും സ്വീകരിച്ചു.

പേര് ഒഴിവാക്കാന്‍ 856 അപേക്ഷകള്‍ 

ജില്ലയില്‍ വോട്ടര്‍ പട്ടികയില്‍ പേര് ഒഴിവാക്കാനായി  856 അപേക്ഷകള്‍ ലഭിച്ചു. 410 അപേക്ഷകള്‍ സ്വീകരിച്ചു.  മഞ്ചേശ്വരം മണ്ഡലത്തില്‍ ലഭിച്ച 322 അപേക്ഷകളില്‍ 164 അപേക്ഷകള്‍ സ്വീകരിച്ചു. കാസര്‍കോട് മണ്ഡലത്തില്‍ നിന്നും ലഭിച്ച 141 അപേക്ഷകളില്‍ 100  എണ്ണം സ്വീകരിച്ചു. ഉദുമ മണ്ഡലത്തില്‍ നിന്നും ലഭിച്ച 50 അപേക്ഷകളില്‍ 37 അപേക്ഷകള്‍ സ്വീകരിച്ചു. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നിന്നും ലഭിച്ച 26 അപേക്ഷകളില്‍ 9 എണ്ണം സ്വീകരിച്ചു. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്നും ലഭിച്ച 317 അപേക്ഷകളില്‍ 100 എണ്ണം സ്വീകരിച്ചു. വോട്ടര്‍പത്രികയില്‍ പേര് ചേര്‍ക്കാന്‍ ഈ മാസം 25 വരെ അപേക്ഷിക്കാം. 

date