Skip to main content

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ സ്ത്രീ വോട്ടര്‍മാര്‍ മുന്നില്‍

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കാസര്‍കോട് ലോക്‌സഭാമണ്ഡലത്തില്‍ എണ്ണത്തില്‍ സ്ത്രീവോട്ടര്‍മാര്‍ മുന്നില്‍. ലോക്‌സഭാമണ്ഡലത്തില്‍ വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ത്തതില്‍ കൂടുതലും സ്ത്രീകളാണ്. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശ്ശേരി നിയോജകമണ്ഡലങ്ങളില്‍ നിന്നായി 13,24,387 പേരാണ് വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ത്തിട്ടുള്ളുത്. ഇതില്‍ 6,87,696 പേര്‍ സ്ത്രീകളാണ്. 6,36,689 പുരുഷന്മാരുമാണ്. 
ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ളത് മഞ്ചേശ്വരം നിയോജകമണ്ഡലത്തിലാണ്. ഏറ്റവും കൂടുതല്‍ സ്ത്രീവോട്ടര്‍മാരുള്ളത് കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിലും(1,06,020) ഏറ്റവും കുറവ് പയ്യന്നൂര്‍ നിയോജകമണ്ഡലത്തിലുമാണ്(90,181). 
മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ 2,08,616 വോട്ടര്‍മാരും, കാസര്‍കോട് 1,88,494, ഉദുമ 1,97,894, കാഞ്ഞങ്ങാട് 2,02,873, തൃക്കരിപ്പൂരില്‍ 1,88,294, പയ്യന്നൂര്‍ 1,69,807,കല്യാശ്ശേരി 16,84,08 വോട്ടര്‍മാരുമാണുള്ളത്. ഇതിനുപുറമെ  141 വനിതകളുള്‍പ്പെടെ 3923 പ്രവാസിവോട്ടര്‍മാരും 2902 സര്‍വീസ് വോട്ടര്‍മാരുമാണ് കാസര്‍കോട് ലോക്‌സഭാമണ്ഡലത്തിലുള്ളത്. കൂടാതെ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തില്‍ നിന്നു ഒരു  ട്രാന്‍സ്ജെന്‍ഡറും ഇക്കുറി വോട്ടര്‍പ്പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.  683 കേന്ദ്രങ്ങളിലായി 1317 പോളിങ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി ഒരുക്കുന്നത്.

date